തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിലെ അട്ടിമറി ആരോപിച്ച് ഇന്ന് ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന സി.പി.എം നേതാവിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. വൈകിട്ട് 3ന് കെ.പി.സി.സി ഓഫീസിൽ നിന്ന് ആരംഭിക്കും. പൊലീസും പ്രോസിക്യൂഷനും പ്രതിയെ രക്ഷിക്കാൻ ഒത്തുകളിച്ചെന്നും അവർ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |