മുഹമ്മ: ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് തല സെമിനാർ ഇന്ന് നടക്കും.ചേർത്തല എൻ എസ് എസ് യൂണിയൻ ഹാളിൽ രാവിലെ 9 ന് എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യും.വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ പ്രബന്ധം അവതരിപ്പിക്കും.വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനാകും.വായനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണം മാലൂർ ശ്രീധരൻ നിർവ്വഹിക്കും.എസ്.വി.ബാബു,മുഹമ്മ രവീന്ദ്രനാഥ്,വി.ടി.വിജയൻ,അനന്തുരമേശൻ,പി.വി.ദിനേശൻ,എൻ.ടി.ഭാസ്കരൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |