SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

കിംഗ്സ് ഇൻഫ്രാ റെഡി ടു ഈറ്റ് വിപണിയിലേക്ക്

Increase Font Size Decrease Font Size Print Page
kings

കൊച്ചി: രാജ്യത്തെ മുൻനിര സമുദ്രോത്പന്ന കയറ്റുമതിക്കാരായ കിംഗ്സ് ഇൻഫ്രാ റെഡി ടു ഈറ്റ് ഉത്പന്നങ്ങളുമായി ആഭ്യന്തര വിപണിയിൽ സജീവമാകുന്നു. ആഭ്യന്തര വിപണിയിൽ റെഡി ടു ‌‌ഈറ്റ്, റെഡി ടു കുക്ക് ഉത്പന്നങ്ങൾ അവതരിപ്പിച്ച് മികച്ച വില്പന നേടാനാണ് ലക്ഷ്യമിടുന്നതെന്ന് കിംഗ്സ് ഇൻഫ്രായുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോൺ പറഞ്ഞു. കമ്പനിയുടെ കിംഗ് ഫ്രെഷ് ബ്രാൻഡ് കിംഗ്സ് ഫ്രിഗോയെന്ന ബ്രാൻഡിൽ പുനവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സമുദ്രോത്പന്ന ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഇതിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ റീട്ടെയിൽ ഔട്ട്ലേറ്റുകളിലൂടെ കിംഗ്സ് ബെന്റോയെന്ന ബ്രാൻഡ് നാമത്തിൽ മൂല്യ വർദ്ധിത സമുദ്രോത്പന്നങ്ങൾ അടുത്ത ജനുവരി മുതൽലഭ്യമാകുമെന്ന് ഷാജി ബേബി ജോൺ പറഞ്ഞു. വിപണി വികസന നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കിംഗ്സ് ഇൻഫ്രാ മാർക്കറ്റിംഗ് വിഭാഗം ചൈനയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.