SignIn
Kerala Kaumudi Online
Thursday, 25 July 2024 7.22 AM IST

ഓസ്കർ ചിത്രം പാരസെെറ്റിലെ നടൻ മരിച്ച നിലയിൽ; ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

lee-sun-kyun

സോൾ: ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യുഗിനെ (48) മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ സെൻട്രൽ സിയോളിലെ ഒരു പാ‌ർക്കിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ 'പാരസെെറ്റ്' എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് ലീ സൺ ക്യുഗ്. ലഹരി ഉപയോഗത്തിന്റെ പേരിൽ ലീ കുറച്ച് നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കേസിൽ കുടുങ്ങിയതിനെ തുടർന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷൻ പരിപാടികളിൽ നിന്നും മാറ്റിനിർത്തിയിരുന്നതായാണ് റിപ്പോർട്ട്.

ഈ വർഷം പുറത്തിറങ്ങിയ 'സ്ലീപ്പ്' എന്ന ഹൊറർ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയായ ജിയോൺ ഹെെ ജിനാണ് ലീയുടെ ഭാര്യ. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEE SUN KYUN, KORANACTOR, KOREAN, ACTOR, DIED, RIPPER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.