SignIn
Kerala Kaumudi Online
Sunday, 01 September 2024 4.42 AM IST

കവച്: കേന്ദ്രത്തിന്റെ വിശദീകരിക്കണം തേടി

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി : ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ റെയിൽവേ ആവിഷ്ക്കരിച്ച 'കവച്' സംവിധാനം എത്രത്തോളം നടപ്പാക്കിയെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം. ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് ഇടപെടൽ. രാജ്യത്ത് ട്രെയിൻ അപകടങ്ങൾ തടയാൻ സ്വീകരിച്ച മുൻകരുതൽ നടപടികളും അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ഫെബ്രുവരി അഞ്ചിന് അറിയിക്കണം. രണ്ടു ദിവസത്തിനകം റിട്ട് ഹർജിയുടെ പകർപ്പ് അറ്റോർണി ജനറലിന് നൽകണമെന്ന് ഹർജിക്കാരനും നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

രാജ്യവ്യാപകമായി സംവിധാനം നടപ്പാക്കുമ്പോഴുണ്ടാകുന്ന ചെലവിനെ കുറിച്ച് കോടതി ചോദിച്ചു. ആത്യന്തികമായി യാത്രക്കാരന് മേലാകില്ലേ ബാദ്ധ്യത വരികയെന്നും ആരാഞ്ഞു. ബാലസോർ ദുരന്തം റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കണ്ണീരായി ബാലസോർ

കഴിഞ്ഞ ജൂൺ രണ്ടിന് രാത്രിയിലാണ് ഒഡിഷയിലെ ബാലസോറിൽ ബംഗളൂരു - ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും,​ ഷാലിമാർ - ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസും കൂട്ടിയിടിച്ചത്. 296 പേർ മരിച്ചുവെന്നാണ് കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KAVACH SC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.