SignIn
Kerala Kaumudi Online
Sunday, 01 September 2024 4.42 AM IST

സർഗസമേതവും ഗോത്രസമേതവും ജനുവരിയിൽ

Increase Font Size Decrease Font Size Print Page
sametha

തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉപജില്ലാ കലോത്സവങ്ങളിൽ കഥ, കവിതാലേഖനം, ചിത്രരചന എന്നീ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കായി സർഗ്ഗസമേതം സംഘടിപ്പിക്കും. ഈ വർഷം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കാനും സമേതം കോർ കമ്മിറ്റി തീരുമാനിച്ചു.
12 ഉപജില്ലകളിൽ നിന്നായി, ഓരോ ഇനത്തിനും രണ്ടുപേരും വിദ്യാരംഗം കലാ സാഹിത്യവേദി നടത്തിയ മേൽ മത്സരങ്ങളിൽ വിജയിച്ച കുട്ടിയുമടക്കം ഓരോ ഇനത്തിലും മൂന്ന് പേർ വീതം പങ്കെടുക്കണം. ജനുവരി 20, 21 തിയതികളിൽ കിലയിൽ നടക്കുന്ന സർഗ്ഗസമേതം ക്യാമ്പിൽ വിദഗ്ദ്ധരായ പാനൽ പങ്കെടുക്കും. 130ഓളം പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.

ഈ കുട്ടികൾക്കുള്ള മൂന്ന് ദിവസത്തെ ക്യാമ്പിൽ, വിവിധ വിഷയങ്ങളിൽ അദ്ധ്യാപകർ ക്ലാസെടുക്കും. ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ജീവിതനൈപുണീ വികാസത്തിനും ഉതകുന്നതാണ് ക്ലാസുകൾ. ശാസ്ത്രമേളയുമായും മറ്റ് ശാസ്ത്രമത്സരങ്ങളുമായി ബന്ധപ്പെട്ടും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രദേശത്തെ കോളേജ് ലാബ് സന്ദർശനം, ശാസ്ത്രക്ലാസ് എന്നിവയും സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗഹൃദസമേതം, ശാസ്ത്രസമേതം, ഹരിതസമേതം, ശുചിതസമേതം, അനന്യസമേതം, ലിറ്റിൽ തിയേറ്റർ തുടങ്ങിയവയുടെ അവലോകനവും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.വി.മദനമോഹനൻ, സമേതം അസി കോ ഓഡിനേറ്റർ വി.മനോജ്, ഹയർ സെക്കൻഡറി ജില്ലാ കോ ഓഡിനേറ്റർ വി.എം.കരീം, പ്രൊഫ.ടി.വി.വിമൽകുമാർ, എം.എൻ. ബർജിലാൽ, പി.പി.പ്രകാശ് ബാബു, ഫഹ്മിദ, സി.ടി.ജെയിംസ്, ജോൺസൺ, അഖിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന പി.കെ.ഡേവിസിനെ ഉപഹാരം നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, SARGAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.