SignIn
Kerala Kaumudi Online
Sunday, 01 September 2024 5.04 AM IST

എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് വിതരണം ഇന്ന്

Increase Font Size Decrease Font Size Print Page
1
ഡോ. ശശി തരൂർ

തിരുവനന്തപുരം: പ്രശസ്ത മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എഡിറ്റോറിയൽ അഡ്വൈസറുമായ എൻ. രാമചന്ദ്രന്റെ സ്മരണാർത്ഥം രൂപീകരിച്ച എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ പൊതുപ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് വിതരണചടങ്ങ് ഇന്ന് വൈകിട്ട് അഞ്ചിന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. അവാർഡിനർഹനായ ഡോ.ശശിതരൂർ എം.പിക്ക് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പുരസ്കാരം നൽകും. പ്രശസ്ത സരോദ് സംഗീത വിദ്വാൻ അംജദ് അലിഖാൻ മുഖ്യാതിഥിയായിരിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.പി.ജെയിംസ് സ്വാഗതം പറയും.

ഫൗണ്ടേഷൻ വൈസ് പ്രസിഡന്റും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി മെമന്റോ വിതരണം ചെയ്യും.

എക്സി.അംഗമായ, എസ് ആൻഡ് ജി എൻജിനിയേഴ്സ് എം.ഡി സി.ബി. ഷാജി പ്രശംസാപത്രം വായിക്കും. അംജദ് അലിഖാൻ പ്രശംസാപത്രം കൈമാറും. തുടർന്ന്

ഡോ. ശശി തരൂർ എൻ. രാമചന്ദ്രൻ സ്മാരക പ്രഭാഷണം നടത്തും.

വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ നന്ദി പറയും. ജോയിന്റ് സെക്രട്ടറി എസ്. മഹാദേവൻ തമ്പി, ട്രഷറർ പി.ആർ. ലക്ഷ്മീദേവി, ലേഖ മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: N.RAMACHANDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.