ബീജിംഗ് : 28 ലക്ഷം ഡോളർ മൂല്യമുള്ള തന്റെ സ്വത്തുക്കൾ വളർത്തുമൃഗങ്ങളുടെ പേരിൽ എഴുതിവച്ച് വൃദ്ധ. ചൈനയിലെ ഷാങ്ങ്ഹായിയിലാണ് സംഭവം. ലിയു എന്ന സ്ത്രീയാണ് തന്റെ സ്വത്തിന്റെ അവകാശികളായി വീട്ടിലെ വളർത്തുനായകളെയും പൂച്ചകളെയും പ്രഖ്യാപിച്ചത്.
തന്റെ മൂന്ന് മക്കളുടെ പേരിലായിരുന്നു ലിയു ആദ്യം തന്റെ സ്വത്തും സമ്പാദ്യവും എഴുതിവച്ചിരുന്നത്. എന്നാൾ രോഗബാധിതയായി കിടന്നപ്പോൾ മക്കൾ തിരിഞ്ഞുനോക്കിയില്ലെന്നും വളർത്തുമൃഗങ്ങളുടെ സ്നേഹം പോലും അവർ തന്നില്ലെന്നും ലിയു പറയുന്നു. വളർത്തുമൃഗങ്ങൾ തന്നോട് കാട്ടിയ സ്നേഹമാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ മരണശേഷം സമ്പത്ത് വളർത്തുമൃഗങ്ങൾക്കും അവയുടെ കുഞ്ഞുങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ വിശദമായ വിൽപ്പത്രം ലിയു തയാറാക്കി. ചൈനയിൽ മൃഗങ്ങളുടെ പേരിൽ നേരിട്ട് സ്വത്ത് എഴുതിവയ്ക്കുന്നതിൽ നിയമതടസമുള്ളതിനാൽ വീടിന് സമീപത്തെ ഒരു വെറ്ററിനറി ക്ലിനിക്കിന് മേൽനോട്ട ചുമതല നൽകിയിരിക്കുകയാണ് ലിയു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |