SignIn
Kerala Kaumudi Online
Saturday, 25 May 2024 11.33 PM IST

പുറംലോകവുമായി ബന്ധമില്ല, ടോയ്‌ലറ്റിനായി ഉപയോഗിച്ചത് ചെറിയ പെട്ടികൾ മാത്രം, വീടിനുളളിലെ മുറിക്കുളളിൽ യുവതി കഴിഞ്ഞത് 12 വർഷം

lady

ബംഗളൂരു: 12 വർഷത്തോളമായി ഭർത്താവ് വീട്ടിനുളളിലെ മുറിക്കുളളിൽ പൂട്ടിയിട്ട യുവതിയെ കർണാടക പൊലീസ് രക്ഷിച്ചു. മൈസൂർ സ്വദേശിയായ സന്നയ്യയുടെ ഭാര്യയായ സുമയെയാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി രക്ഷിച്ചത്. എന്നാൽ സംഭവത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണ്ടന്ന് സുമ ആവശ്യപ്പെടുകയായിരുന്നു. യുവതിയെ രക്ഷിതാക്കളുടെ വീട്ടിലേക്ക് മാറ്റി.

12 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. സന്നയ്യയുടെ മൂന്നാമത്തെ ഭാര്യയാണ് സുമ. വിവാഹം കഴിഞ്ഞത് മുതൽ ഇയാൾ യുവതിയെ വീട്ടിനുളളിലെ ഒരു മുറിക്കുളളിലാണ് താമസിപ്പിച്ചത്. മാതാപിതാക്കളോട് സംസാരിക്കാനോ അടുത്ത ബന്ധുക്കളെ കാണാൻ പോകാനോ കഴിഞ്ഞിരുന്നില്ലെന്ന് യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.മുറിക്കുളളിൽ ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനാൽ പകരം ചെറിയ പെട്ടികളാണ് ഉപയോഗിച്ചതെന്ന് സുമ പറഞ്ഞു.'സ്വന്തം മക്കളെ കാണാൻ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. ജോലി കഴിഞ്ഞ് സന്നയ്യ വീട്ടിലേക്ക് വരുന്നത് വരെ മക്കൾ വീടിന് പുറത്താണ് നിൽക്കുന്നത്. ജനാലയിലൂടെയാണ് ഭക്ഷണം തന്നിരുന്നത്'- യുവതി വ്യക്തമാക്കി.

യുവതിക്ക് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ കൃത്യമായ കൗൺസിലിംഗ് ക്ലാസുകൾ നൽകി വരുന്നുണ്ടെന്ന് കർണാടക പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAN, WOMAN, HOME
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.