SignIn
Kerala Kaumudi Online
Sunday, 01 September 2024 5.07 AM IST

ഈഫൽ ടവറിൽ ഇന്ത്യയുടെ യു.പി.ഐ

Increase Font Size Decrease Font Size Print Page
pic

പാരീസ്: ഇന്ത്യയുടെ ഡിജി​റ്റൽ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ ഇനി മുതൽ ഫ്രാൻസിലും. പാരീസിലെ ചരിത്ര പ്രസിദ്ധമായ ഈഫൽ ടവറിൽ യു.പി.ഐ ഔദ്യോഗികമായി അവതരിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഈഫൽ ടവറിലെത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി യു.പി.ഐ വഴി ടിക്കറ്റെടുക്കാം. യു.പി.ഐ സ്വീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്. ഫ്രാൻസിലെ മറ്റിടങ്ങളിലേക്കും യു.പി.ഐ വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്.

കഴിഞ്ഞ വർഷം ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് യു.പി.ഐ സേവനം ഫ്രാൻസിൽ ലഭ്യമാക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ധാരണയിലെത്തിയത്.

ഇന്ത്യയുടെ നാഷണൽ പേയ്‌മെന്റ്സ് കോർപറേഷൻ (എൻ.പി.സി.ഐ ) ഫ്രാൻസിലെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ 'ലൈറ'യുമായി സഹകരിക്കാൻ 2022ൽ ധാരണയിലെത്തിയിരുന്നു. യു.എ.ഇ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ യു.പി.ഐക്ക് അംഗീകാരം നൽകിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യു.പി.ഐ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.