SignIn
Kerala Kaumudi Online
Sunday, 01 September 2024 5.01 AM IST

വനിത ശിശുക്ഷേമ മന്ത്രാലയത്തിൽ ഇന്റേൺഷിപ് @ ഡൽഹി

Increase Font Size Decrease Font Size Print Page
p

കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം, ഡൽഹി ഇന്റേൺഷിപ് ഇന്ത്യൻ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഭ്യസ്തവിദ്യരായ യുവതികൾക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയ പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും അപേക്ഷിക്കാം. മന്ത്രാലയം നടത്തുന്ന പ്രോഗ്രാമുകളെക്കുറിച്ചും, നയരൂപീകരണ മേഖലയെക്കുറിച്ചുമുള്ള അറിവുകൾ പ്രദാനം ചെയ്യുക എന്നുള്ളതാണ് ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ അതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി ചെയ്യണം. അപേക്ഷകരുടെ പ്രായപരിധി 21നും 40 വയസ്സിനും ഇടയിലായിരിക്കണം. പ്രതിമാസം 20,000 രൂപ വീതം സ്റ്റൈപ്പെൻഡ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെയാണ് ഇന്റേൺഷിപ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് mwcd-research@gov.in ൽ ബന്ധപ്പെട്ടാൽ മതി.

ഡോക്ടറൽ പ്രോഗ്രാം @ ബേസിൽ യൂണിവേഴ്സിറ്റി, സ്വിറ്റ്സർലാൻഡ്

സ്വിറ്റ്സർലൻഡിലെ ബേസിലിലുള്ള യൂണിവേഴ്സിറ്റി ഒഫ് ബേസിൽ- ബയോമെഡിസിൻ ഡിപ്പാർട്ട്മെന്റ് കമ്പ്യൂട്ടേഷണൽ ബയോളജി, സിസ്റ്റംസ്, ഫാർമക്കോളജി, മെറ്റബോളിക് റെഗുലേഷൻ എന്നിവയിൽ പി എച്ച്. ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ബയോ എൻജിനിയറിംഗ്, ബയോളജിക്കൽ സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, സിസ്റ്റംസ് ബയോളജി, മോളിക്യൂലാർ ബയോളജി, കമ്പ്യൂട്ടട്ടേഷണൽ ബയോളജി എന്നിവയിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.മൈക്രോബയോളജി മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം അത്യന്താപേക്ഷിതമാണ്. ഇംഗ്ലീഷ് ആശയവിനിമയശേഷി വിലയിരുത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക് www.unibas.ch .

ജെ.ഇ.ജെ.ഇ മെയിൻ പരീക്ഷ രണ്ടാംഘട്ടം ഏപ്രിൽ നാലു മുതൽ

ജെ.ഇ.ജെ.ഇ മെയിൻ പരീക്ഷ രണ്ടാംഘട്ടം ഏപ്രിൽ നാലിനും മേയ് 15 നുമിടയിൽ നടക്കും. ആദ്യ സെഷൻ പരീക്ഷയ്ക്ക് മാത്രം അപേക്ഷിച്ച് വിജയകരമായി പരീക്ഷാഫീസ് അടച്ചവർ രണ്ടാം സെഷൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പക്ഷം, ആദ്യ സെഷനിലെ അപേക്ഷ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് വെബ്സൈറ്റ് ലോഗിൻ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.jeemain.nta.ac.in. രണ്ടു സെഷനും കൂടി അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ടർ
ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ന്യൂ​ന​പ​ക്ഷ​ ​ക്ഷേ​മ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​വി​ക​സ​ന​ ​ധ​ന​കാ​ര്യ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​/​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​/​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​p​r​d.​k​e​r​a​l​a.​g​o​v.​in

ഓ​ൺ​ലൈ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എം.​ജി​ ​വി​വ​രാ​വ​കാ​ശ​ ​നി​യ​മ​ത്തെ​ക്കു​റി​ച്ച് ​ന​ട​ത്തു​ന്ന​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സി​നു​ള്ള​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​കോ​ഴ്സ് 16​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​r​t​i.​i​m​g.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ 16​ന് ​മു​ൻ​പ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.

യോ​ഗ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാം

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്സ് ​സെ​ന്റ​റി​ന്റെ​ ​എ​സ്.​ആ​ർ.​സി​ ​ക​മ്മ്യൂ​ണി​റ്റി​ ​ന​ട​ത്തു​ന്ന​ ​യോ​ഗ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാ​മി​ന് ​h​t​t​p​s​:​/​/​a​p​p.​s​r​c​c​c.​i​n​/​r​e​g​i​s​t​e​r​ ​ലി​ങ്കി​ൽ​ 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​-​ 0471​-2325101,​ 8281114464.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​s​r​c​c​c.​in

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INTERNSHIP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.