SignIn
Kerala Kaumudi Online
Sunday, 01 September 2024 5.01 AM IST

ഭിന്നശേഷി നിയമനം മാർച്ചിൽ പൂർത്തിയാക്കും 1,432 പേർക്ക് കൂടി നിയമനം ലഭിച്ചേക്കും

Increase Font Size Decrease Font Size Print Page
ffff

മലപ്പുറം: ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച അപേക്ഷകളിലെ സൂക്ഷ്മ പരിശോധന മാർച്ചിൽ പൂർത്തിയാക്കും. ഭിന്നശേഷി സംവരണത്തിനായി ലഭിച്ച 4,109 അപേക്ഷകളിൽ ഇതിനകം 1,697 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. ഒന്നിലധികം തവണ ഒരേ തസ്തികയിലേക്ക് അപേക്ഷിച്ചതടക്കം 980 അപേക്ഷകൾ അധികൃതർ നിരസിച്ചു. 1,432 പേരുടെ അപേക്ഷകളിലെ നിയമന നടപടികളാണ് പുരോഗമിക്കുന്നത്.

എൽ.പി, യു.പി വിഭാഗങ്ങളിലെ പരിശോധന എ.ഇ.ഒ തലത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലേത് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതരുമാണ് നടത്തുന്നത്. കൂടുതൽ അപേക്ഷകളും ഹൈസ്കൂൾ വിഭാഗത്തിലാണ്. ഭിന്നശേഷി അദ്ധ്യാപക നിയമന നടപടികൾ വേഗത്തിലാക്കാൻ ഡിസംബറിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ഡി.ഇ.ഒയ്ക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഇതു പൂർത്തിയാവും മുറയ്ക്ക് ഭിന്നശേഷി സംവരണ കുരുക്കിൽപ്പെട്ട് നിയമനാംഗീകാരം വൈകുന്ന 1,700 അദ്ധ്യാപകരുടെ കാര്യത്തിലും തുടർനടപടിയെടുക്കും. നാല് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ഇവർ.

കോടതി കയറിയ നിയമനം

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം വേഗത്തിൽ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുമുണ്ട്. ഭിന്നശേഷി സംവരണം അവഗണിച്ച് 2018 നവംബർ 18ന് ശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്നാണ് കോടതിയുടെ നിർദ്ദേശം. 2018 നവംബർ 18ന് ഭിന്നശേഷി സംവരണം എയ്ഡഡ് സ്‌കൂളുകളിൽ നിർബന്ധമാക്കി സാമൂഹ്യ നീതി വകുപ്പ് ഉത്തരവിറക്കി. ഇതോടെ വിദ്യാഭ്യാസ ഓഫീസർമാർ നിയമനാംഗീകാരം നൽകുന്നത് നിറുത്തിവച്ചു. യോഗ്യരായ ഭിന്നശേഷിക്കാരുടെ അഭാവത്തിൽ ഈ തസ്തികയിൽ നിലവിൽ നിയമനം ലഭിച്ച അദ്ധ്യാപകർക്ക് താത്കാലിക നിയമനം നൽകാമെന്ന് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി ഡിവിഷൽ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഭിന്നശേഷി സംവരണത്തിലെ ബാക്ക് ലോഗ് നിയമനങ്ങൾ പൂർത്തീകരിച്ച ശേഷം മുൻകാല നിയമനങ്ങൾക്ക് അംഗീകാരമേകുന്ന കാര്യം വിദ്യാഭ്യാസ ഓഫീസർമാർക്ക് പരിഗണിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, EMPLOYMENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.