SignIn
Kerala Kaumudi Online
Sunday, 01 September 2024 5.01 AM IST

പൊലീസ് സ്‌പെഷ്യൽ ഡ്രൈവിൽ 21 പ്രതികൾ പിടിയിൽ

Increase Font Size Decrease Font Size Print Page

കൊല്ലം: സിറ്റി പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 21പേർ പിടിയിലായി. ഭൂരിഭാഗവും ജാമ്യം ലഭിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്നവരാണ്. ജില്ലാ പൊലീസ് ചീഫ് വിവേക് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

1998ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതി മുതൽ കൊലപാതക കേസ് പ്രതികൾവരെയാണ് പിടിയിലായത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമായി ഈസ്റ്റ്, വെസ്റ്റ്, അഞ്ചാലുംമൂട്, ചവറ, തെക്കുംഭാഗം, ചാത്തന്നൂർ, കൊട്ടിയം സ്‌റ്റേഷനുകളിൽ നിന്ന് ഒൻപതുപേരെ പിടികൂടി കോടതിയിൽ ഹാജരാക്കി പിഴ അടപ്പിച്ചു.

ഡ്രൈവിന് പുറമേ നടത്തിയ പരിശോധനയിൽ അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ തടഞ്ഞുനിറുത്തി യുവാവിനെ ആക്രമിച്ച കേസിലും കൊലപാതക ശ്രമ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ നാല് പ്രതികളെയും ശക്തികുളങ്ങര, ചവറ, പാരിപ്പള്ളി സ്റ്റേഷൻ പരിധികളിൽ നിന്ന് കൊലപാതകശ്രമ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെയും കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെയും അടിപിടി കേസിലെയും രണ്ടുപേരെയും അറസ്റ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.