SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.32 AM IST

അമ്മയ്ക്ക്   പ്രിയം  അനുജത്തിയോട്,  പ്രതികാരം  തീർത്തത്   സ്വന്തം  വീട്ടിൽ   മോഷണം   നടത്തി,  അടിച്ചുമാറ്റിയത്   സഹോദരിയുടെ  വിവാഹത്തിനുള്ള  സ്വർണവും  പണവും

gold

ന്യൂഡൽഹി: സഹോദരിയുടെ വിവാഹത്തിനായി സൂക്ഷിച്ചുവച്ച സ്വർണവും പണവും സ്വന്തം വീട്ടിൽ നിന്ന് കവർന്ന യുവതി അറസ്റ്റിൽ. ഉത്തംനഗർ സ്വദേശിനിയായ ശ്വേതയാണ് (31) അറസ്റ്റിലായത്. ജനുവരി 30ന് നടന്ന മോഷണത്തിന്റെ നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പർദ്ദ ധരിച്ചെത്തിയ യുവതി വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വ‌ർണവും 25,000 രൂപയുമാണ് മോഷ്ടിച്ചത്.

കഴിഞ്ഞ മാസം 30ന് ശ്വേതയുടെ സഹോദരി കംലേഷും അമ്മയും പുറത്തുപോയി വന്നപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയത് മനസിലായത്. ഇതോടെ ഇരുവരും ശ്വേതയെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ മോഷണം നടന്നതിന്റെ യാതൊരു തെളിവും വീട്ടിലുണ്ടായിരുന്നില്ല. വീടിന്റെ പ്രധാന വാതിലോ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയുടെ വാതിലോ തകർന്ന അവസ്ഥയിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് വീടിന് സമീപത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യഥാർത്ഥ പ്രതിയെ പൊലീസ് കണ്ടെത്തിയത്. മോഷണ ദിവസം കംലേഷും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പർദ്ദ ധരിച്ചൊരു സ്ത്രീ ഇവരുടെ വീട്ടിലേക്ക് പോകുന്നത് സിസിടിവിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്വേതയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.

girl

ചോദ്യം ചെയ്യലിന് പ്രതി ആദ്യം സമ്മതിച്ചിരുന്നില്ല. തുടർന്ന് കുറ്റം സമ്മതിച്ചതായി പൊലീസ് മാദ്ധ്യമങ്ങളോട് അറിയിച്ചു. തന്റെ അമ്മ സഹോദരിയെ കൂടുതൽ സ്നേഹിച്ചതാണ് മോഷണത്തിന് കാരണമെന്നാണ് ശ്വേത മൊഴി നൽകിയത്. ശ്വേതയ്ക്ക് കുറച്ച് കടങ്ങളുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്, കവർന്ന സ്വർണത്തിൽ കുറച്ച് ആഭരണങ്ങൾ പ്രതിയുടെതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

മോഷണം നടത്താനായി ചെയ്ത തയ്യാറെടുപ്പുകളെക്കുറിച്ചും പ്രതി പൊലീസിനോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് പ്രതി സ്വന്തം വീട്ടിലായിരുന്നു താമസം.എന്നാൽ കഴിഞ്ഞ കുറച്ച് ദിവസം മുൻപ് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. ശ്വേതയുടെ വീട്ടിലേക്ക് കംലേഷും അമ്മയും ഇടയ്ക്കിടെ പോകുമായിരുന്നു. മോഷണം നടത്തുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ശ്വേത സ്വന്തം വീട്ടിലെത്തി ആഭരണങ്ങളും പണവും സൂക്ഷിച്ച അലമാരയുടെ താക്കോൽ കൈക്കലാക്കിയിരുന്നു. കൃത്യം നടന്ന ദിവസം യുവതി വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം പർദ്ദ ധരിച്ചെത്തി മോഷണം നടത്തുകയായിരുന്നു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പരാതിക്കാരിക്ക് തിരികെ നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ROBBERY, GOLD, OWNER, HOUSE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.