SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.58 PM IST

കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം റഫീക്ക് അഹമ്മദിന്

rafeek

പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്. 55,555 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് കവിയുടെ ചരമദിനമായ മാർച്ച് 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റും മുൻ മന്ത്രിയുമായ എം.എ. ബേബി സമർപ്പിക്കും.

കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ സെക്രട്ടറിയായിരുന്ന എം.ആർ. ഗോപിനാഥന്റെ സ്മരണാർത്ഥം യുവകവികൾക്ക് ഏർപ്പെടുത്തിയ ഗോപിനാഥൻ അവാർഡ് വിജു കടമ്മനിട്ടയ്ക്ക് ലഭിച്ചതായി ഫൗണ്ടേഷൻ ഭാരവാഹികളായ വി. കെ. പുരുഷോത്തമൻപിള്ള, ബാബുജോൺ, ആർ. കലാധരൻ, ഡോ. എം. ആർ. ഗീതദേവി എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.