SignIn
Kerala Kaumudi Online
Sunday, 01 September 2024 5.06 AM IST

ആനവേട്ടയുമായി പോച്ചർ; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്

Increase Font Size Decrease Font Size Print Page

kk

കേരളത്തിലെ വനങ്ങളിൽ നടന്ന സംഭവങ്ങളുടെ നേർകാഴ്ചയുമായി ഒരുങ്ങുന്ന ക്രൈം സീരീസ് പോച്ചർഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര; ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സംഭവങ്ങളുടെ സാങ്കൽപ്പിക നാടകീകരണമാണ്. ഡൽഹി ക്രൈം ക്രിയേറ്റർ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകൻ. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ക്യുസി എൻറർടൈൻമെൻറ് നിർമ്മിക്കുന്ന പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബോളിവുഡ് നടിയും നിർമ്മാതാവും സംരംഭകയുമായ ആലിയ ഭട്ടാണ്.
എട്ട് എപ്പിസോഡുള്ള പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാൻ ഹെർലിൻ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരിസിന് സംഗീതം നൽകിയത് ആൻഡ്രൂ ലോക്കിംഗ്ടണാണ്. ബെവർലി മിൽസ്, സൂസൻ ഷിപ്പ്ടൺ, ജസ്റ്റിൻ ലി എന്നിവരാണ് എഡിറ്റർമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.