SignIn
Kerala Kaumudi Online
Sunday, 01 September 2024 5.06 AM IST

മലയോര മേഖലയിൽ പട്ടയം: പുതിയ അപേക്ഷ സ്വീകരിക്കാം

Increase Font Size Decrease Font Size Print Page
pattayam

ന്യൂഡൽഹി: കേരളത്തില മലയോര മേഖലയിൽ പട്ടയത്തിന് പുതിയ അപേക്ഷ സ്വീകരിക്കാനും സംയുക്ത വെരിഫിക്കേഷൻ നടത്താനും കേന്ദ്ര സർക്കാർ അനുമതി നൽകിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രനും റവന്യു മന്ത്രി കെ.രാജനും അറിയിച്ചു. കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ്, സഹമന്ത്രി അശ്വനി വകുമാർ ചൗബേ എന്നിവരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ.

1993ലെ പുതിയ ചട്ടപ്രകാരം 1977ന് മുൻപ് കുടിയേറിയവരുടെ പുതിയ പട്ടയം അപേക്ഷ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ഇതേത്തുടർന്ന് കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും പട്ടയം കൈമാറ്റം ചെയ്‌തവരുടെയും അപേക്ഷകൾ കെട്ടിക്കിടന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയത്.

പരിവേഷ് പോർട്ടലിൽ പട്ടയ അപേക്ഷ നൽകിയ 8800 പേരുടെ കാര്യത്തിൽ എസ്.എസ്. എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണമെന്ന നിബന്ധന ഒഴിവാക്കി. പകരം ഏതെങ്കിലും സർട്ടിഫിക്കറ്റെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്രം അംഗീകരിച്ചു. ഇക്കാര്യങ്ങൾ നടപ്പാക്കാൻ തിരുവനന്തപുരത്ത് ഫെബ്രുവരി 12ന് വനം, റവന്യു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. നോഡൽ ഓഫീസർമാരായി ബംഗളുരു ഫോറസ്റ്റ് റീജിയണൽ ഓഫീസിലെ സുബ്രഹ്‌മണ്യൻ, ലാൻഡ് റവന്യു കമ്മിഷണർ എന്നിവരെ നിയോഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PATTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.