SignIn
Kerala Kaumudi Online
Sunday, 01 September 2024 5.06 AM IST

ഹെലികോപ്റ്റർ അപകടം: ചിലി മുൻ പ്രസിഡന്റ് സെബാസ്‌റ്റ്യൻ പിനേറ കൊല്ലപ്പെട്ടു

Increase Font Size Decrease Font Size Print Page
pic

സാൻഡിയാഗോ: ചിലി മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറ ( 74 ) ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. പിനേറയും സഹോദരി മഗ്ദലീന അടക്കം മറ്റ് മൂന്ന് പേരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ചൊവ്വാഴ്ച തെക്കൻ ചിലിയിലെ ലോസ് റിയോസ് മേഖലയിലെ റാൻകോ തടാകത്തിൽ വീഴുകയായിരുന്നു. മറ്റ് മൂന്നു പേർ രക്ഷപ്പെട്ടു. പിനേറയായിരുന്നു ഹെലികോപ്റ്ററിന്റെ പൈലറ്റെന്ന് സൂചനയുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്ററിന്റെ ലക്ഷ്യസ്ഥാനവും വ്യക്തമല്ല. പ്രസിഡന്റ് ഗബ്രിയേൽ ബോറിക് രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. 2010 - 2014, 2018 - 2022 എന്നിങ്ങനെ രണ്ട് തവണ പിനേറ പ്രസിഡന്റ് പദവി വഹിച്ചു. ചിലിയിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരുന്ന പിനേറയ്ക്ക് 2.7 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു. ബിസിനസുകാരനായ പിനേറ ചിലിയുടെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായക നടപടികൾ സ്വീകരിച്ചിരുന്നു. 1980കളിൽ ചിലിയിൽ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ലാതം എയർലൈൻസിലെ പ്രധാന ഓഹരിയുടമ കൂടിയായിരുന്നു.

ആഴക്കടൽ ഡൈവിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങളിൽ താത്പര്യമുള്ള വ്യക്തിയായിരുന്നു. 1990 - 1998 കാലയളവിൽ കിഴക്കൻ സാൻഡിയാഗോയിൽ നിന്നുള്ള സെനറ്ററായിരുന്നു പിനേറ. സിസിലിയ മോറൽ ആണ് ഭാര്യ. നാല് മക്കളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.