SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

മൈലപ്ര പഞ്ചായത്തിൽ ലക്ഷ്യമിടുന്നത് പ്രാദേശിക സാമ്പത്തിക വികസനം

Increase Font Size Decrease Font Size Print Page
budjet

പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിൽ പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ സമഗ്ര വികസനമെന്ന ലക്ഷ്യത്തോട് കൂടിയുള്ള 2024 - 25 വർഷത്തെ ബഡ്ജറ്റ് പ്രസിഡന്റ് രജനി ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അവതരിപ്പിച്ചു. വനിതകൾക്ക് തൊഴിൽ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും ഉൽപാദന മേഖലയിൽ പോത്തുകുട്ടി , പശു വളർത്തൽ , ആട് വളർത്തൽ, മുട്ടക്കോഴി വളർത്തൽ അടക്കം കാർഷിക മേഖലയിൽ 26 ലക്ഷം രൂപ വകയിരുത്തി. സമ്പൂർണ ഭവനം എന്ന ലക്ഷ്യം കൈവരിക്കാൻ ലൈഫ് പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി. ആരോഗ്യ മേഖലയിൽ 45 ലക്ഷം രൂപ വകയിരുത്തി. പാലിയേറ്റീവ് കെയർ, കുടിവെള്ള വിതരണം , ശുചിത്വ മാലിന്യ സംസ്‌കരണം 20 ലക്ഷം രൂപ , ദാരിദ്ര്യം ലഘൂകരണം 1.6 കോടി രൂപ, വനിതാക്ഷേമം , പട്ടികജാതി ക്ഷേമം, ഭിന്നശേഷിക്കാർക്കുള്ള ക്ഷേമം, വയോജനക്ഷേമം, കുട്ടികൾ ഉൾപ്പെടെ ക്ഷേമപ്രവർത്തനങ്ങൾക്ക് സേവന മേഖലയിൽ 3.48 കോടി രൂപ രൂപയും നീക്കിവച്ചു. പശ്ചാത്തല മേഖലയ്ക്ക് 1.25 കോടി രൂപ വകയിരുത്തിയിട്ടുള്ളതും ആകെ വരവ് 1.50 കോടി രൂപയും ചെലവ് 1.33 കോടി രൂപയും നീക്കി ബാക്കി ഒൻപതു ലക്ഷം രൂപയും ഉള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.