SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

ഗവർണറെ ട്രോളി മുഖ്യമന്ത്രി: 'ഇന്നിവിടെയുണ്ട്'

Increase Font Size Decrease Font Size Print Page
governor

ന്യൂഡൽഹി: ജന്ദർമന്ദറിൽ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം നടക്കുമ്പോൾ 150 മീറ്റർ അകലെയുള്ള കേരളാ ഹൗസിലെ കൊച്ചിൻ ഹൗസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുണ്ടായിരുന്നു. കേന്ദ്ര സർക്കാർ ബി.ജെ.പി ഇതര സർക്കാരുകളെ ഗവർണർമാരുടെ ഇടപടൽ വഴി ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പരിഹാസ രൂപേണയാണ് അവതരിപ്പിച്ചത്.

കേരളത്തിന്റെ ഗവർണർക്ക് സംസ്ഥാനത്ത് നിൽക്കാൻ സമയമില്ല. മിക്ക സമയത്തും പുറത്താണ്. ഇന്നിവിടെയുണ്ട്(കേരളാഹൗസ്). കേരളാ ഹൗസിലെ ചിലർ ചോദിച്ചു സമരത്തിൽ പങ്കെടുക്കാനോ കാണാനോ വന്നതാണോയെന്ന്. കേരളത്തിലുള്ള സമയത്ത് നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാൻ പോലും സമയമില്ല. എന്നാൽ റോഡിലിരുന്ന് സീനുണ്ടാക്കാൻ സമയമുണ്ട്.

ഭരണഘടന അനുസരിച്ച് ഗവർണർമാർ സംസ്ഥാന സർക്കാരുകളുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. ബില്ലുകളിൽ ഒപ്പിടാതെ താമസിപ്പിച്ചും മറ്റും പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഗവർണർമാർ തങ്ങളെ നിയമിച്ച കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളാണ് പിന്തുടരുന്നത്. ഇക്കാര്യം സുപ്രീംകോടതിയുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഗവർണർമാർ തീ കൊണ്ട് കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഒരു ഫലവുമുണ്ടായില്ല. കേരള ഗവർണർ സർവകലാശാലകളുടെ അക്കാഡമിക് സ്വയംഭരണാവകാശം നശിപ്പിക്കാൻ ശ്രമിക്കുന്നു- മുഖ്യമന്ത്രി ആരോപിച്ചു..

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.