SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

ഹജ്ജ്: കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇന്ന് തീരുമാനമുണ്ടായേക്കും

Increase Font Size Decrease Font Size Print Page

മലപ്പുറം: ഹജ്ജ് സർവീസിന് കരിപ്പൂരിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് വന്നേയ്ക്കും. നിലവിൽ കരിപ്പൂർ അടക്കം ഒരു വിമാനത്താവളത്തിലേയും നിരക്ക് സംബന്ധിച്ച രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. 1,65,000 രൂപയാണ് കരിപ്പൂരിൽ നിന്ന് തീർത്ഥാടകരെ സൗദിയിൽ എത്തിക്കാൻ എയർ ഇന്ത്യ നൽകിയ ടെൻഡർ നിരക്ക്. അതേസമയം കണ്ണൂരിൽ നിന്ന് സൗദി എയർലൈൻസ് 88,790 രൂപയാണ് ടെൻഡർ നിരക്കായി നൽകിയിട്ടുള്ളത്. കരിപ്പൂരിലെ നിരക്ക് വർദ്ധനവിൽ വലിയ പ്രതിഷേധമുയർന്നതോടെ മന്ത്രി വി.അബ്ദുറഹ്മാൻ എയർഇന്ത്യ അധികൃതരുമായി നടത്തിയ ചർച്ചയിൽ 40,000 രൂപയോളം കുറയ്ക്കാൻ ധാരണയായിട്ടുണ്ട്.

400ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സൗദി എയർലൈൻസിന്റെ വലിയ വിമാനമാണ് കൊച്ചിയിൽ നിന്നെങ്കിൽ 145 പേരെ ഉൾക്കൊള്ളുന്ന എയർഇന്ത്യയുടെ ചെറിയ വിമാനമാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുക. ഇതും വിമാന ഇന്ധന വിലയിലെ വ്യത്യാസവും സൗദിയും എയർഇന്ത്യയും തമ്മിലെ നിരക്ക് വ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 2020 ആഗസ്റ്റിലെ വിമാനദുരന്തത്തിന് ശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് വിലക്കിയിട്ടുണ്ട്.

ഭൂരിഭാഗവും കരിപ്പൂർ വഴി
കേരളത്തിൽ നിന്ന് 16,776 പേർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ ഭൂരിഭാഗം പേരും കരിപ്പൂരിനെയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷം പുറപ്പെട്ട 11,556 പേരിൽ 7,045 പേരും കോഴിക്കോട് വഴിയായിരുന്നു. ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവില്ലെങ്കിൽ കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്കോ, കണ്ണൂരിലേക്കോ എംബാർക്കേഷൻ പോയിന്റ് മാറ്റാനാവൂമോ എന്ന അന്വേഷണത്തിലാണ് ഹജ്ജ് തീർത്ഥാടകർ. എന്നാൽ, വിമാന നിരക്ക് സംബന്ധിച്ച ഔദ്യോഗിക രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിക്കാത്തതിനാൽ തീർത്ഥാടകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവുന്നില്ല.
രാജ്യത്ത് 20 ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ എട്ടിടങ്ങളിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികളും 12 ഇടങ്ങളിൽ നിന്ന് സൗദി എയർലൈൻസുമാണ് തീർത്ഥാടകരെ ഹജ്ജിന് എത്തിക്കുക. കരിപ്പൂരിൽ എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. ചെറിയ വിമാനങ്ങൾക്കേ കരിപ്പൂരിൽ സർവീസ് അനുമതിയുള്ളൂ എന്നതിനാലാണ് സൗദി എയർലൈൻസ് വിട്ടുനിന്നതെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, KARIPPUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.