SignIn
Kerala Kaumudi Online
Sunday, 01 September 2024 4.48 AM IST

'ജയിൽ ഭരോ' ആഹ്വാനം: മുസ്ലിം പുരോഹിതൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ട് ‘ജയിൽ ഭരോ’ ആഹ്വാനം നൽകിയ ഇസ്ലാമിക പുരോഹിതൻ തൗക്കീർ റസാ ഖാൻ അറസ്റ്റിൽ. ഇത്തിഹാദ്- ഇ- മില്ലത്ത് കൗൺസിൽ തലവനാണ് തൗക്കീർ റസാ ഖാൻ. അറസ്റ്റിനെത്തുടർന്ന് ആയിരക്കണക്കിന് അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഷഹ്മത്ത് ഗഞ്ച് മേഖലയിൽ കല്ലേറുണ്ടായതായും ഒരാൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

വ്യാഴാഴ്‌ചയാണ് തൗഖീർ റസാ ഖാൻ ‘ജയിൽ ഭരോ ആന്ദോളൻ’ (ജയിൽ നിറയ്‌ക്കുക) ആഹ്വാനം ചെയ്തത്. പൊലീസിന് അറസ്റ്റ് വാഗ്ദാനം ചെയ്യുന്നതിനായി തന്റെ അനുയായികൾ അനുഗമിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിയമസഭയിലെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് തൗഖീർ റസാ ഖാൻ സമരാഹ്വാനം ചെയ്തത്.

ഹൽദ്‌വാനി കലാപകാരികളെ കണ്ടാലുടൻ വെടിവയ്‌ക്കാൻ ഉത്തരവ് നൽകിയതിനെ പറ്റിയും തൗഖീർ റസാ ഖാൻ സംസാരിച്ചു. സർക്കാരിന് അക്രമം വേണമെങ്കിൽ ഞങ്ങൾ തയ്യാറാണെന്നും ഞങ്ങളെ ആക്രമിക്കുന്ന ആരെയും കൊല്ലുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആയിരത്തോളം പൊലീസുകാരാണ് നിലവിൽ ബറേലിയിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.