SignIn
Kerala Kaumudi Online
Sunday, 01 September 2024 5.15 AM IST

കോട്ടയം സീറ്റ് കോൺ. ഏറ്റെടുക്കണമെന്ന്

Increase Font Size Decrease Font Size Print Page
pj-joseph

കോട്ടയം : കോട്ടയം സീറ്റ് ഏറ്റെടുത്ത് ജോസഫിന് കൂടുതൽ നിയമസഭ സീറ്റെന്ന നിർദ്ദേശത്തിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പിന്മാറിയെങ്കിലും നിലപാടിനെ സ്വാഗതം ചെയ്ത് ഇരുപാർട്ടികളിലും ഒരു വിഭാഗം. കൂടുതൽ നിയസഭാ സീറ്റ് ലഭിക്കുമെന്നത് കേരള കോൺഗ്രസിലെ മത്സരമോഹികളെ സന്തോഷിപ്പിക്കുമ്പോൾ ജയസാദ്ധ്യതയും സ്ഥാനാർത്ഥി മോഹവും കോൺഗ്രസ് മത്സരിക്കണമെന്ന വാദം ശക്തമാക്കുന്നു. അതേസമയം എൽ.ഡി.എഫിന്റെ സീറ്റ് വിഭജനം പൂർത്തിയായതോടെ തോമസ് ചാഴികാടന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മത്സരിക്കുമെന്ന് ഏതാണ്ടുറപ്പിച്ചതിന് പിന്നാലെ സുധാകരന്റെ പ്രതികരണമെത്തിയത് ഫ്രാൻസിസ് വിരുദ്ധ വിഭാഗത്തിനെ ഏറെ സന്തോഷിപ്പിച്ചു. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് മത്സരിച്ച ഏറ്റുമാനൂർ,​ ചങ്ങനാശേരി, കടുത്തുരുത്തി സീറ്റുകൾക്ക് പുറമേ കാഞ്ഞിരപ്പള്ളി കൂടി നൽകുമെന്ന ധാരണയുണ്ടാക്കിയാൽ കോട്ടയം വിട്ടുകൊടുക്കാൻ ഒരു വിഭാഗത്തിന് മനസുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PJ JOSEPH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.