പാലോട്: അറുപത്തി ഒന്നാമത് പാലോട് മേളയിൽ ഇന്ന് വൈകിട്ട് 5 മുതൽ കാവ്യമേള നടക്കും.ചായം ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.വിനോദ് വൈശാഖി,ബിന്ദു, അസിം താന്നിമൂട്,കുറുഞ്ചിലക്കോട് ബാലചന്ദ്രൻ ,ബി.എസ്.രാജീവ്, രാജീവ് അയ്യർ,കൊന്നമൂട് ബിജു, കബീർ പാലോട് ,നന്ദിയോട് ശാന്തി രാജൻ,ദിലീപ് കുറ്റിയാണിക്കാട്, ബാദുഷ വിതുര, ദിലീപ് ആനാട്, വിതുര അശോക്, ജാഹ്നവി ആർ ശാന്ത് എന്നിവർ പങ്കെടുക്കും.പി.രജി സ്വാഗതവും പാപ്പച്ചൻ നന്ദിയും പറയും. രാത്രി 8 മുതൽ ട്രാക്ക് ഗാനമേള, 9.30 ന് നൃത്തനാടകം.നാളെ രാവിലെ 10 മുതൽ സെമിനാർ.എ.എസ്.ബിനുവിന്റെ അദ്ധ്യക്ഷതയിൽ കെ.അൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആർ.മുരുകൻ വിഷയാവതരണം നടത്തും.വൈകിട്ട് 4ന് ശരീര സൗന്ദര്യ മത്സരം,രാത്രി 7.30ന് നവോത്ഥാനം നാടകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |