SignIn
Kerala Kaumudi Online
Wednesday, 28 February 2024 7.33 AM IST

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പൊടിച്ച്‌ പഞ്ചാബിന്റെ വമ്പ്, തറപറ്റിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

isl

കൊച്ചി: ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്വന്തം മൈതാനത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയോട് തോല്‍വി സമ്മതിച്ചത്. പകുതി സമയത്ത് ഓരോ ഗോള്‍ വീതം അടിച്ച് തുല്യത പാലിച്ച മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.

മത്സരത്തിന്റെ 39ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച് നേടിയ ഗോളില്‍ മഞ്ഞപ്പടയാണ് മുന്നിലെത്തിയത്. എന്നാല്‍ കൊച്ചിയിലെ മഞ്ഞക്കടലിന്റെ ആഹ്ലാദത്തിന് വെറും മൂന്ന് മിനിറ്റ് മാത്രമേ ആയുസ്സുണ്ടായുള്ളു. വില്‍മര്‍ ജോര്‍ദാന്‍ ഗില്ലിന്റെ ഗോളിലൂടെ പഞ്ചാബ് ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് 42ാം മിനിറ്റില്‍ സമനില ഗോള്‍ നേടി.

62ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ വീണ്ടും കേരളത്തെ ഞെട്ടിച്ചു പഞ്ചാബിനെ മത്സരത്തില്‍ മുന്നിലെത്തിച്ചു. സ്‌കോര്‍ (2-1). സമനില ഗോള്‍ നേടാന്‍ കേരളം ശ്രമിച്ചെങ്കിലും പഞ്ചാബ് പ്രതിരോധം കൃത്യമായി അപകടം തട്ടിയകറ്റിക്കൊണ്ടിരുന്നു. മത്സരത്തിന്റെ 88ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ലൂക്കാ മാസന്‍ പട്ടിക പൂര്‍ത്തിയാക്കി. സ്‌കോര്‍ (3-1).

തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ട കേരളം പോയിന്റ് പട്ടികയില്‍ ഒഡീഷയ്ക്കും ഗോവയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ്. 14 കളികളില്‍ നിന്ന് എട്ട് ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. നാല്, അഞ്ച് സ്ഥാനത്തുള്ള മോഹന്‍ ബഗാന്‍, മുംബയ് സിറ്റി ടീമുകള്‍ കേരളത്തെക്കാള്‍ രണ്ട് മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL, KBFC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.