കോഴഞ്ചേരി : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മാരാമൺ കൺവെൻഷൻ തീർത്ഥാടകരുടെ സൗകര്യാർത്ഥം ഖാദി തുണിത്തരങ്ങളുടെയും ഗ്രാമവ്യവസായ ഉൽപന്നങ്ങളുടെയും പ്രദർശന വിപണന മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് നിർവഹിച്ചു. ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക അദ്ധ്യക്ഷനായിരുന്നു. പ്രോജക്ട് ഓഫീസർ എം.വി.മനോജ് കുമാർ, അസി.രജിസ്ട്രാർ ടി.എസ്.പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കൺവെൻഷൻ ഏരിയായിൽ ബേബികെയർ കിഡ്സ് ഷോപ്പിന് സമീപത്ത് ക്രമീകരിച്ചിരിക്കുന്ന സെയിൽസ് വാഹനത്തിൽ വിവിധ ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുള്ളതായി പ്രോജക്ട് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |