SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.18 PM IST

സാമ്പത്തികത്തർക്കം, കേരളവും കേന്ദ്രവും ചർച്ച നടത്തണം : സുപ്രീംകോടതി 

supreme-court

□ചർച്ച നാളെ ഡൽഹിയിൽ

□മന്ത്രി ബാലഗോപാലും പങ്കെടുക്കും

ന്യൂഡൽഹി : കേരളവും കേന്ദ്ര സർക്കാരും തമ്മിൽ സാമ്പത്തിക വിഷയങ്ങളിലുള്ള തർക്കം ചർച്ച ചെയ്ത് പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം. കടമെടുപ്പ് പരിധിയിലടക്കം കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഈ നിലപാട് സ്വീകരിച്ചത്. ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ചർച്ചകളുടെ ഫലം ഹർജി വീണ്ടും പരിഗണിക്കുന്ന 19ന് അറിയിക്കണം.

നാളെ ചർച്ച നടത്താൻ കേരളത്തിൽ നിന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഡൽഹിയിലെത്തും.കേരളവും കേന്ദ്രവും പരസ്പരം കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തുകയും ചെയ്തതോടെ വിഷയം രാഷ്ട്രീയപ്പോരിന് ഇടയാക്കിയിരുന്നു.

ഒരു സംസ്ഥാനത്തിനു വേണ്ടി സാമ്പത്തിക നയത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയാമെന്ന് പറഞ്ഞ കോടതി, സൗഹാർദ്ദ മനോഭാവമാണ് പ്രായോഗികമെന്ന് കേന്ദ്രത്തോട് പറഞ്ഞു. സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹാരമുണ്ടാക്കണം. കേന്ദ്രത്തിലും കേരളത്തിലും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുണ്ടെന്നും പരിഹാരമുണ്ടാകുമെന്ന കാര്യത്തിൽ കോടതിക്ക് പൂർണവിശ്വാസമുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഇതാണ് സഹകരണ ഫെഡറലിസമെന്ന് രണ്ടംഗ ബെഞ്ചിലെ മലയാളി ജഡ്ജി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന ധനവകുപ്പ് സെക്രട്ടറി കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തണമെന്നാണ് രാവിലെ കോടതി അഭിപ്രായപ്പെട്ടത്. നിലപാട് അറിയിക്കാൻ ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചു.തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും ഉരുത്തിരിയുന്ന ഒത്തുതീർപ്പുകൾ മുന്നോട്ടു നയിക്കുമെന്നും അറ്റോർണി ജനറൽ വെങ്കട്ടരമണി പറഞ്ഞു. ഉ‌ടൻ ചർച്ചയ്ക്ക് വരാമെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ കബിൽ സിബൽ അറിയിച്ചു.

ചർച്ചയിൽ മുഖ്യം

1. കടമെടുപ്പ് പരിധിയിലെ നിയന്ത്രണം

2. കിഫ്ബി വായ്പയും കടമെടുപ്പ് പരിധിയിൽ

3. കേന്ദ്ര നികുതി വിഹിതത്തിലെ കുറവ്

4. കേന്ദ്ര ഗ്രാന്റുകൾ യഥാസമയം കിട്ടുന്നില്ല

7. റവന്യു കമ്മി ഗ്രാന്റ് വെട്ടിക്കുറച്ചത്

8. യു.ജി.സി. ശമ്പളപരിഷ്കരണവുമായി

ബന്ധപ്പെട്ട് കിട്ടാനുള്ള 750 കോടി

സംഘത്തിൽ മുഖ്യമന്ത്രിയുടെ

ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും

തിരുവനന്തപുരം: നാളെ ഡൽഹിയിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്ന സംഘത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമും ഉണ്ടാകും.

ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് മറ്റു രണ്ടുപേർ. ഉദ്യോഗസ്ഥ സംഘം ഇന്നുതന്നെ ഡൽഹിക്ക് പോകും. നിയമസഭ നടക്കുന്നതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് വൈകുന്നേരമോ, നാളെ രാവിലേയോ പുറപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FINANCE SC CENTRE KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.