SignIn
Kerala Kaumudi Online
Sunday, 01 September 2024 5.23 AM IST

ബന്ദിമോചന ചർച്ചക്ക് സി.ഐ.എ ഡയറക്ടർ ഈജിപ്തിൽ

Increase Font Size Decrease Font Size Print Page
c

കെയ്റോ: ബന്ദിമോചനവും വെടിനിർത്തലും ചർച്ച ചെയ്യാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ ഡയറക്ടർ വില്യം ബേൺസ് ഈജിപ്തിലെത്തി. ഹമാസ് പിടികൂടിയ ബന്ദികൾക്ക് പകരം പാലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും യുദ്ധം താൽക്കാലികമായി നിർത്തുന്നതിനുമുള്ള സന്ധി തയാറാക്കാനാണ് സി.ഐ.എ ഡയറക്ടർ കെയ്‌റോയിലെത്തിയത്. റഫയിലെ 14ലക്ഷം അഭയാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താതെ ഇസ്രയേൽ കരയുദ്ധം നടത്തുന്നതിനെതിരെ യു.എസും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഗാസയിൽ ദീർഘകാല വെടിനിർത്തൽ സാധ്യമാക്കാൻ ഖത്തറും ഈജിപ്തും മധ്യസ്ഥരായി ചർച്ചകൾ തുടരുകയാണ്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയുമായും വില്യം ബേൺസ് ചർച്ച നടത്തിയിരുന്നു. അതിനിടെ, റഫയിൽ ആക്രമണം നടത്തിയാൽ ബന്ദിമോചനം സംബന്ധിച്ച എല്ലാ ചർച്ചകളും നിലക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.