SignIn
Kerala Kaumudi Online
Sunday, 01 September 2024 5.19 AM IST

യുഎസിനെ നടുക്കി വീണ്ടും വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു; കുട്ടികളുൾപ്പടെ 21 പേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
usa

കൻസാസ് സിറ്റി: യുഎസിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കുട്ടികളടക്കം 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച കൻസാസ് സിറ്റിയിൽ നടന്ന ചീഫ്സ് സൂപ്പർ ബൗൾ വിക്ടറി റാലിക്കിടെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന് പിന്നാലെ 17 വയസ് വരെയുള്ള കുട്ടികളെ ചിൽഡ്രൻ മേഴ്സി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 12 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇവരിൽ 11 പേരും ചെറിയ കുട്ടികളാണ്.

പരിക്കേറ്റ് ആശുത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒമ്പത് വെടിയുണ്ടകളേറ്റവരും ഉണ്ട്. സ്ഥലത്തെത്തിയ ആക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡയിൽ എടുത്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ആക്രമണത്തിന് പിന്നിൽ എന്താണ് കാരണം എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റവർക്ക് ജീവന് പോലും ഭീഷണിയാകുന്ന തരത്തിലുള്ള പരിക്കുകളേറ്റിട്ടുണ്ടെന്ന് കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് മേധാവി റോസ് ഗ്രണ്ടിസൺ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ആൾക്കൂട്ടത്തിന് നേർക്കാണ് അക്രമികൾ വെടിയുതിർത്തത്. പിന്നാലെ ആളുകൾ ചിതറിയോടി സുരക്ഷിത സ്ഥാനത്തേക്ക് മാറി. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം ആക്രമണം നടന്ന സ്ഥലത്ത് വച്ച് തന്നെ വേണ്ടവർക്ക് ചികിത്സ നൽകി. കൻസാസ് സിറ്റി മേയർ ക്വിന്റൺ ലൂക്കാസ് ഉൾപ്പെടെയുള്ള വിഐപികൾ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA, USA, GUN SHOT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.