SignIn
Kerala Kaumudi Online
Sunday, 01 September 2024 4.43 AM IST

പിലാത്തറയിലെ കടയിൽ കവർച്ച; 85000 രൂപയുടെ നഷ്ടം

Increase Font Size Decrease Font Size Print Page

kallan

പിലാത്തറ: ഇടവേളക്ക് ശേഷം പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കള്ളൻമാരെത്തി. പിലാത്തറയിലെ ജീവകാരുണ്യ പ്രവർത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മു്ദീൻ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോർണർ എന്ന കടയിലാണ് മോഷണം നടന്നത്. പിലാത്തറ ജംഗ്ഷനിലെ ചെറുതാഴം സെന്ററിന് സമീപത്തെ കട ഇന്നലെ പുലർച്ചെ 5.30 ന് തുറക്കാനെത്തിയപ്പോഴാണ് പൂട്ട്‌പൊളിച്ചതായി കണ്ടത്.

തുടർപരിശോധനയിൽ 5750 രൂപയും, 35,000 രൂപയുടെ സിഗിരറ്റ്, സോപ്പ്, പേസ്റ്റ്, നോട്ട്ബുക്കുകൾ എന്നിവും കടയിലെ മറ്റ് സാധനങ്ങളും കൊണ്ടുപോയി. ഏകദേശം 85,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇന്നലെ രാത്രി 11.30 നാണ് കട അടച്ചത്. നജ്മുദ്ദീൻ പരിയാരം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞദിവസം പരിയാരം പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ ചെറുതാഴം കഫേയിൽ കയറിയ കള്ളൻ മേശയുടെ പൂട്ട് തകർത്ത് 200 രൂപയുടെ ചില്ലറ നാണയങ്ങൾ കവർന്നു. പിന്നീട് പുതിയ പൂട്ട് ഇട്ടശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. കഴിഞ്ഞ 4 വർഷത്തിനിടയിൽ 26 പ്രമാദമായ കവർച്ച നടന്ന പരിയാരം പൊലീസ് പരിധിയിൽ ആകെ പിടികൂടിയത് ചിതപ്പിലെ പൊയിൽ വീട് കുത്തിത്തുറന്ന് നടത്തിയ കവർച്ച മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.