SignIn
Kerala Kaumudi Online
Sunday, 14 April 2024 8.46 PM IST

മഴവില്ലഴകിൽ ലുലുവിൽ കുട്ടികളുടെ ഫാഷൻ ഷോ

lulu-little-prince

ലുലു ഫ്‌ളവർ ഫെസ്റ്റ് സമാപനദിനത്തിൽ നടി ശാന്തി മായാദേവിയും രാധിക വേണുഗോപാലും വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു


കൊച്ചി : പൂക്കാലത്തേക്കാൾ മനോഹരമായ വർണകാഴ്ചകൾ ഒരുക്കി ലുലു ഫ്‌ളവർ ഫെസ്റ്റ് സമാപനദിനം. പൂക്കൾ കൊണ്ട് അലങ്കരിച്ച ഉടുപ്പുകളിട്ട് കൊച്ചുസുന്ദരൻമാരും സുന്ദരികളും റാമ്പിൽ ചുവടുവച്ചത് ഏവരുടെയും ഹൃദയം കവർന്നു. ലുലു ഫ്‌ളവർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ലിറ്റിൽ പ്രിൻസ്, പ്രിൻസസ് ഫാഷൻ ഷോയാണ് പുഷ്‌പോത്സവത്തിൽ സമാതകളില്ലാത്ത നിറവസന്തം സമ്മാനിച്ചത്.
പരിസ്ഥിതി പ്രധാന്യം വിളിച്ചോതുന്ന ഷോയിൽ നിരവധി കുരുന്നുകൾ ഭാഗമായി. ആവേശകരമായ മത്സരത്തിനൊടുവിൽ സയാൻ ആസിമാണ് ലുലു ലിറ്റിൻ പ്രിൻസ്. അയ്ര ഇസ്സ എം.എസ് ലിറ്റിൽ പ്രിൻസസായി. ചടങ്ങിൽ മുഖ്യാതിഥിയായ നടി ശാന്തി മായാദേവി, രാധിക വേണുഗോപാൽ എന്നിവർ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. നടി രാധിക വേണുഗോപാൽ, ബിഗ് ബോസ് താരം വിഷ്ണു ജോഷി, സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് സാബി ക്രിസ്റ്റി എന്നിവരടങ്ങിയതായിരുന്നു ജൂറി പാനൽ.
കൊച്ചി ലുലു മാൾ മാനേജർ വിഷ്ണു രഘുനാഥ്, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ , ഫൺടൂറ പാർക്ക് മാനേജർ സിയാദ് എന്നിവരും ചടങ്ങിൽ ഭാഗമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.