SignIn
Kerala Kaumudi Online
Sunday, 01 September 2024 5.02 AM IST

ഭാരത് അരി അടൂരിൽ , വാങ്ങാൻ വൻതിരക്ക്

Increase Font Size Decrease Font Size Print Page

അടൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വാങ്ങാൻ തിരക്ക്.നഗരത്തിൽ മാത്രം 800 ചാക്ക് അരിയാണ് വിറ്റത്. കിലോയ്ക്ക് 29 രൂപയായിരുന്നു വില. തിരക്കായതോടെ ടോക്കൺ അടിസ്ഥാനത്തിലാണ് വിതരണം നടത്തിയത്. ഫെഡ് - നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനായിരുന്നു അടൂരിലെ വിതരണചുമതല. ഫുഡ് കോപ്പറേഷൻ ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കുന്ന അരിയാണ് ഭാരത് റൈസ് ബ്രാൻഡിലേക്ക് മാറ്റിയിട്ടുള്ളത്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷനായിരുന്നു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി കൂടൽ നോബൽകുമാർ, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി സജിമഹർഷികാവ്, വൈസ് പ്രസിഡന്റ് അജി വിശ്വനാഥ്, സെക്രട്ടറിമാരായ അനിൽ ചെന്താമരവിള, ശ്രീജാ പ്രദീപ്, ട്രഷറർ വേണു ഗ്രാപാൽ. ഐ റ്റി - സോഷ്യൽ മീഡിയ കൺവീനർ എസ്.സജീവ്, മീഡിയ കൺവീനർ ബി. സച്ചിൻ, കർഷക മോർച്ച സോഷ്യൽ മീഡിയ കൺവീനർ വിനോദ് വാസുദേവൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം മാത്യൂസ് പടിപ്പുരയ്ക്കൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണനുണ്ണി, ബിജെപി അടൂർ ഏരിയ പ്രസിഡന്റ് ബിജു കുമാർ, ജനറൽ സെക്രട്ടറി അനിയൻ കുഞ്ഞ്, പറക്കോട് ഏരിയ ജനറൽ സെക്രട്ടറി ജയപ്രസാദ്, ഏനാത്ത് ഏരിയ പ്രസിഡന്റ് ശ്രീകുമാർ, മണ്ണടി ഏരിയ പ്രസിഡന്റ് രാജൻ പുതുമന , ഗോപൻമിത്രപുരം, സജു കുമാർ, സിന്ധു രാധാകൃഷ്ണൻ, പ്രദീപ് കുമാർ, ജയകുമാർ മണക്കാല എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.