SignIn
Kerala Kaumudi Online
Sunday, 01 September 2024 4.59 AM IST

മലപ്പുറത്ത് മുഹമ്മദ് ബഷീർ : പൊന്നാനിയിൽ സമദാനി

Increase Font Size Decrease Font Size Print Page

d

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ളിം ലീഗ് സ്ഥാനാർത്ഥികളായി മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. ഇരുവരും സിറ്റിംഗ് സീറ്റുകൾ പരസ്പരം വച്ചുമാറി. തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്ക് മുസ്ളിം ലീഗ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.പി നവാസ് ഗനി മത്സരിക്കും. തമിഴ്‌നാട്ടിലെ ലീഗിന്റെ ഏക സീറ്റാണിത്.

മൂന്നാം സീറ്റിന് പകരം ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. പാണക്കാട് ചേർന്ന പാർലമെന്ററി പാർട്ടിയോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ എം. മൊയ്തീൻ,​ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി,​ ഇ.ടി. മുഹമ്മദ് ബഷീർ,​ അബ്ദുസമദ് സമദാനി,​ പി.വി. അബ്ദുൽവഹാബ്,​ പി.എം.എ. സലാം,​ എം.കെ. മുനീർ,​ നവാസ് ഗനി യോഗത്തിൽ പങ്കെടുത്തു.

നേതാക്കളുടെ സേവനം എല്ലായിടത്തും ലഭിക്കാനാണ് സീറ്റുകൾ വച്ചുമാറിയതെന്നും രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സമയമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ പലകാര്യങ്ങളും നടക്കുന്നുണ്ട്. അതൊന്നും ഇന്ത്യ മുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 ഇ.ടി. മുഹമ്മദ് ബഷീ‌ർ
മുസ്ളിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിണ്. പൊന്നാനിയിലെ ഹാട്രിക് വിജയത്തിന് ശേഷമാണ് മലപ്പുറത്ത് മത്സരിക്കുന്നത്. 1985 മുതൽ നാല് തവണ നിയമസഭാ അംഗമായിരുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വിദ്യാഭ്യാസ മന്ത്രി. 2009 മുതൽ ലോക്‌സഭയിൽ പൊന്നാനിയെ പ്രതിനിധീകരിക്കുന്നു.

samadani

 അബ്ദുസമദ് സമദാനി

മുസ്ളിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റാണ്. മലപ്പുറത്തെ സിറ്റിംഗ് എം.പിയാണ്. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. ഇംഗ്ലീഷ്, അറബി, സംസ്‌കൃതം, ഹിന്ദി, ഉറുദു, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യം. രണ്ടു തവണ രാജ്യസഭാംഗമായി (1994-2000, 2000-06). കോട്ടയ്ക്കലിൽ നിന്ന് നിയമസഭയിലുമെത്തി (2011-16). മികച്ച സാഹിത്യ രചനയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട് അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IUML
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.