SignIn
Kerala Kaumudi Online
Sunday, 01 September 2024 5.11 AM IST

മൂവിതൾ പൂവിലെ വെള്ളിവെളിച്ചം പ്രകാശനം ചെയ്തു.

Increase Font Size Decrease Font Size Print Page
prakasanam

മാതമംഗലം:എരമം കുറ്റൂർ കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കി തയ്യാറാക്കിയ മൂവിതൾ പൂവിലെ വെള്ളിവെളിച്ചം പ്രകാശനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല പുസ്തക പ്രകാശനം നിർവ്വഹിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ടി.കെ.രാജൻ, കെ.സരിത, എം.കെ.കരുണാകരൻ, പി.ദാക്ഷായണി, അസി.സെക്രട്ടറി എ.കെ.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. സി ഡി.എസ് ചെയർപേഴ്സൺ ആലീസ് ജോയ് സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീജ നന്ദിയും പറഞ്ഞു. കുടുംബശ്രീ അയൽക്കൂട്ടങ്ങളെയടക്കം പങ്കാളികളാക്കി തയ്യാറാക്കിയ രചനയിൽ കുടുംബശ്രീ നടത്തിയ പ്രവർത്തനങ്ങൾ, അനുഭവങ്ങൾ, അറിവുകൾ, നേട്ടങ്ങൾ, സ്ത്രീ മുന്നേറ്റത്തിലൂടെയുണ്ടായ മാറ്റങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.