SignIn
Kerala Kaumudi Online
Sunday, 01 September 2024 3.42 AM IST

ഹൂഗ്ലി:ഗ്ലാമർ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കും പോരാട്ടം

Increase Font Size Decrease Font Size Print Page
bengal

ന്യൂഡൽഹി : ബംഗാളി സിനിമയിലെ ഗ്ലാമർ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ട വേദിയായ ഹൂഗ്ലിയിലെ വോട്ടർമാർ ആരെ തുണയ്ക്കുമെന്നതിൽ ആകാംക്ഷ ഏറുകയാണ്. താരങ്ങളിൽ ഒരാൾ ബംഗാളിലെ ഏറ്റവും ജനകീയ റിയാലിറ്റി ഷോ 'ദീദീ നമ്പർ വണ്ണിന്റെ' അവതാരക രചനാ ബാനർജി.. തൃണമൂൽ കോൺഗ്രസ് രംഗത്തിറക്കിയ രചന. ഒഡിയ സിനിമകളിലെയും മിന്നുംതാരം. എതിർ വശത്ത് നടിയും സിറ്റിംഗ് ബി.ജെ.പി എം.പിയുമായ ലോക്കറ്റ് ചാറ്റർജി. ബംഗാളി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവർക്കും ഫാൻസ് അസോസിയേഷനുമുണ്ട്. രചനയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് മമത ബാനർജി റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി മോണോദീപ് ഘോഷാണ്. കന്നിയങ്കത്തിനിറങ്ങുന്ന അദ്ദേഹം, പാർട്ടിയുടെ യുവമുഖവും സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമാണ്.

വൈകുന്നേരം 'ദീദീ നമ്പർ വൺ' റിയാലിറ്റി ഷോ കാണൂ, രാവിലെ നേരിട്ടും തന്നെ കാണൂ എന്ന ലൈനിലാണ് രചനാ ബാനർജിയുടെ പ്രചാരണം. ജനങ്ങളുടെ ഇടയിലാണ് താനെന്നും, നേരിട്ടു കണ്ടു കാര്യങ്ങൾ പറയൂവെന്നുമുള്ള അവരുടെ വാക്കുകൾ ആരാധകരും പാർട്ടി പ്രവർത്തകരും മണ്ഡലത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ലോക്കറ്റ് ചാറ്റർജിയാകട്ടെ, മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസനങ്ങൾ അക്കമിട്ടു നിരത്തുന്നു.

ചണ കൃഷിക്കും വ്യവസായത്തിനും പേരു കേട്ട ഹൂഗ്ലി 2009 വരെ സി.പി.എം കോട്ടയായിരുന്നു. 1952ലെ ആദ്യ തിരഞ്ഞെടുപ്പിൽ അഖില ഭാരതീയ ഹിന്ദു മഹാസഭയും, ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ 1984ൽ കോൺഗ്രസും വിജയിച്ചു. 2009ൽ തൃണമൂൽ കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 2014ൽ ടി.എം.സി സീറ്റ് നിലനിറുത്തി. 2019ൽ അവിടെ താമര വിരിഞ്ഞു.

 2019ലെ ഫലം

1. ലോക്കറ്റ് ചാറ്റർജി (ബി.ജെ.പി) - 671,448 വോട്ട് (46.03 %)

2. ഡോ. രത്ന ഡേ (തൃണമൂൽ കോൺഗ്രസ്) - 5,98,086 വോട്ട് (41%)

3. പ്രദീപ് സാഹാ (സി.പി.എം) - 1,21,588 വോട്ട് 8.34 %

4.പ്രതുൽ ചന്ദ്ര സാഹാ (കോൺഗ്രസ്) - 25,374 വോട്ട് (1.74%)

ഫോട്ടോ : ഇടത്തുനിന്ന് ലോക്കറ്റ് ചാറ്റർജി, രചനാ ബാനർജി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.