കോട്ടയം : യു.ഡി.എഫ് മുൻ കോട്ടയം ജില്ലാ ചെയർമാനും , ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചു. പാർട്ടി എൻ.ഡി.എ ഘടകകക്ഷിയാകുമെന്നാണ് സൂചന. റബറിന് കിലോയ്ക്ക് 250 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ നൽകുമെന്ന് പാർട്ടി ചെയർമാനായ സജി അറിയിച്ചു. സജിയുടെ നിലപാടിൽ അഭിമാനമുണ്ടെന്നും റബർ പ്രശ്നം അവസാനിപ്പിക്കാൻ ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുമെന്നും തുഷാര്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |