തിരൂർ: സംഘപരിവാറിനെ ഭയന്ന് സ്വന്തം പതാക പുറത്തെടുക്കാൻ കഴിയാത്ത കോൺഗ്രസിന് മതേതര ഇന്ത്യയ്ക്ക് നേതൃത്വം നൽകാൻ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. പുത്തനത്താണിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിനെ ഭയന്ന് സ്വന്തം പതാക പോലും ഒളിപ്പിക്കുന്ന ഭീരുക്കളെ അല്ല, ദേശീയ പ്രശ്നങ്ങളിൽ ആർജ്ജവത്തോടെ പോരാടുന്ന ജനപ്രതിനിധികളെയാണ് നമുക്കാവശ്യം. ബി.ജെ.പിക്കെതിരെ പോരാടേണ്ടത് കേരളത്തിൽ വന്നിട്ടല്ല-അദ്ദേഹം പറഞ്ഞു. തിരൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ജെ. രാജേഷ് അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. പി. ഹസക്കുട്ടി, അഡ്വ. കെ. ഹംസ,സി.പി.എം ഏരിയ കമ്മിറ്റി മെമ്പർ സി. വിജയകുമാർ, അഡ്വ. യു. സൈനുദ്ധീൻ, പിമ്പുറത്ത് ശ്രീനിവാസൻ, ഓവുങ്ങൽ അബൂബക്കർ, വെട്ടിച്ചിറ അബൂബക്കർ, നാസർ കൊട്ടാരത്തിൽ,മുസ്തഫ, പി. കുഞ്ഞിമൂസ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |