കൊച്ചി: ബി.ജെ.പിയുടെ താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് സി.പി.എം എതിരഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.
വർഗീയത കുത്തിനിറച്ച പരസ്യമാണ് ബി.ജെ.പി മാദ്ധ്യമങ്ങൾക്ക് നൽകിയത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.
പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത്. ഇത് ബി.ജെ.പിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് ചെയ്തതെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |