കുഴൽമന്ദം: കോട്ടായി പുളിനെല്ലിയിൽ മദ്യ വിൽപന നടത്തുന്നതിനിടെ മൂത്തൻപറമ്പ് പാർവ്വതിയെ (48) കുഴൽമന്ദം എക്സൈസ് റെയ്ഞ്ച് പിടികൂടി. കൂട്ട് പ്രതിയായ ഭർത്താവ് ശിവദാസ് ഒളിവിലാണ്. ഇവരുടെ വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 6 ലിറ്റർ പോണ്ടിച്ചേരി മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ബി.പ്രസാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.സന്തോഷ് കുമാർ, എസ്.മൺസൂർ അലി, പ്രിവന്റീവ് ഓഫീസർ എം.മനോജ്, സി.ഇ.ഒ പി.റംലത്ത് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൽ കുഴൽമന്ദം എക്സൈസ് റേഞ്ച് നടത്തിയ മറ്റൊരു പരിശോധനയിൽ 25 ലിറ്റർ വാഷും ചാരായവും പിടിച്ചെടുത്തിരുന്നു. പ്രതിയെ പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |