കൊട്ടിയം: എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥം സംഘടിപ്പിച്ച പി.ഡി.പി കൊല്ലം ലോക്സഭാ മണ്ഡലം കൺവെൻഷൻ പിണയ്ക്കൽ രാജധാനിയിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. പി.ഡി.പി ജില്ലാ പ്രസിഡന്റ് ഇക്ബാൽ കരുവ അദ്ധ്യക്ഷനായി. ഇടതു മതേതരേ ചേരി പ്രതിപക്ഷത്തുണ്ടാകണമെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ബി.എൻ.ശശികുമാർ, സാബു കൊട്ടാരക്കര എന്നിവർ വിഷയാവതരണം നടത്തി. എം.നൗഷാദ്, പൂനാ ഇ.കെ.നിസാർ, ബ്രൈറ്റ് സെയ്ഫുദീൻ, ഷെഫീക്ക് വെളിച്ചിക്കാല, കബീർ തരംഗം, കബീർ കുട്ടി പുത്തേഴം, അഷറഫ് ഐ.സി.എസ്, അബ്ദുൽസലാം ചവറ, ഹക്കീം ഓയൂർ, ഗഫൂർ കുണ്ടറ, മുബീനാ തങ്ങൾ, സബൂറ സജീർ, ഷാജഹാൻ ചാത്തിനാം കുളം, എസ്.സി.തങ്ങൾ, മാലിക്, ജോൺ പുനലൂർ, ഇസ്മായിൽ പള്ളിമുക്ക് എന്നിവർ സംസാരിച്ചു. കൺവൻഷൻ സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |