തളിപ്പറമ്പ്:ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയിൽ നിന്നും 2024 എത്തിനിൽക്കുമ്പോഴും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്ന് കെ.പി.സി സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം.മോദി തനി വർഗീയവാദിയായി തന്നെയാണ് നിൽക്കുന്നത്. ബി.ജെ.പിക്ക് നൂറ്റമ്പതിൽ താഴെ സീറ്റുകൾ മാത്രമേ ഇക്കുറി തിരഞ്ഞെടുപ്പിൽ ലഭിക്കുകയുള്ളുവെന്നും വി.ടി ബൽറാം പറഞ്ഞു. കപ്പാലത്ത് യു.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡി.ജെ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മുൻസിപ്പൽ ചെയർമാൻ പി.മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ വായാട് ഫ്ലാഗ് ഓഫ് ചെയ്തു.ടി.ആർ.മോഹൻദാസ്, പി.സി നസീർ , കെ.മുഹമ്മദ് ബഷീർ, പി.പി.മുഹമ്മദ് നിസാർ, കൊട്ടിയിൽ സലിം , ഓലിയൻ ജാഫർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |