ആറ്റിങ്ങൽ: നഗരസഭാ അതിർത്തിയിലെ കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.കുടിവെള്ളം മുടങ്ങിയതും തണ്ണീർപ്പന്തൽ ആരംഭിക്കാതിരുന്നതും കേരളകൗമുദി റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വാർഡ് കൗൺസിലർമാർ സെക്രട്ടറിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജലവിതരണം ആരംഭിച്ചത്. ജലഅതോറിട്ടിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. 5000 ലിറ്റർ ജലത്തിന് 380 രൂപ നിരക്കിൽ വാട്ടർ അതോറിട്ടിക്ക് നഗരസഭ പണം കൈമാറുന്നതിനൊപ്പം ടാങ്കർ ലോറിയുടെ വാടകയും നൽകും. ജലദൗർലഭ്യം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 5000 ലിറ്റർ സംഭരണശേഷിയുള്ളതും ജി.പി.എസ് ഘടിപ്പിച്ചതുമായ ടാങ്കർ ലോറി ഉടമകളിൽ നിന്നു ക്വട്ടേഷൻ ക്ഷണിച്ചതായി സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |