ആലക്കോട്: ബി.എം.എസ് നാഗാർജുന യൂണിറ്റ് വാർഷികവും യാത്രയയപ്പും നടന്നു. യോഗം ബി.എം.എസ്. സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുകുമാർ എസ്.മേനോൻ അദ്ധ്യക്ഷത വഹിച്ചു.ദിർഘനാളത്തെ സേവനത്തിന് ശേഷം സ്ഥാപനത്തിൽ നിന്നും വിരമിക്കുന്ന കെ.ജി രാജഗോപാലിനെ ചടങ്ങിൽ ആദരിച്ചു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.ഗിരീഷ് തയ്യിൽ, സി.രാജേഷ്, ഇൻഡസ്ട്രിയൽ മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് എം.പി പ്രശാന്ത്, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാർ എൻ.റ്റി യൂണിറ്റ് ട്രഷറർ പി.എം.റോജി, ജോയിന്റ് സെക്രട്ടറി സ്മിത സി.എസ്, സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി
എം.പി.പ്രശാന്ത് (പ്രസിഡന്റ്),വിനോജ് കുമാർ (സെക്രട്ടറി),ജോമി മാത്യു (ട്രഷറർ )എന്നിവരടങ്ങുന്ന ഇരുപതംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |