രാജാക്കാട്: ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 29ന് സമാപിക്കും.ഇന്നലെ വൈകിട്ട് ദീപാരാധനക്ക് ശേഷം എസ് എൻ ഡി പി യൂണിയൻ ഭാരവാഹികൾ,രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തി എം.പുരുഷോത്തമൻ ശാന്തി,സതീഷ് ശാന്തി,മോഹനൻ ശാന്തി,രതീഷ് ശാന്തി, മണികണ്ഠൻ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി ഉത്സവ കൊടിയേറ്റ് നടത്തി.തുടർന്ന് കൊടിയേറ്റ് സദ്യ, കൊച്ചിൻ റോയൽ മീഡിയയുടെ ഗാനമേള എന്നിവ നടന്നു.
ഇന്ന് രാത്രി ഏഴിന് നാടൻ പാട്ട്,9ന് കരോക്കേ ഗാനമേള എന്നിവ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |