SignIn
Kerala Kaumudi Online
Friday, 27 September 2024 5.03 PM IST

പ്രായപരിധിയിൽ ഇളവ് അനുവദിച്ചു

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം; സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (കെ.സി.പി.) എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്പർ 51/2024) തസ്തികയിലേക്കുള്ള വിജ്ഞാപന പ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന 3 വർഷത്തെ ഇളവിന് പുറമെ, പ്രായപൂർത്തിയായതിനുശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട് (പുതിയ പ്രായപരിധി 20-36). യോഗ്യരായ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിന്റെ അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കണം.

സർട്ടിഫിക്കറ്റ് പരിശോധന

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്) (ജൂനിയർ) (കാറ്റഗറി നമ്പർ 88/2023) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 29 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546294 .

ഒ.എം.ആർ. പരീക്ഷ

പട്ടികജാതി വികസന വകുപ്പിൽ ഫീമെയിൽ വാർഡൻ (കാറ്റഗറി നമ്പർ 48/2023), ആരോഗ്യ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 68/2023), കെയർ ടേക്കർ- മെയിൽ ആൻഡ് ഫീമെയിൽ (കാറ്റഗറി നമ്പർ 71/2023, 202/2023), ക്ലർക്ക് (കാറ്റഗറി നമ്പർ 445/2023) തുടങ്ങിയ തസ്തികകളിലേക്ക് മേയ് 4 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല ഓൺലൈൻ പരീക്ഷ

ജനുവരി 2024 വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം മേയ് 6, 9, 14, 16 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.