SignIn
Kerala Kaumudi Online
Sunday, 01 September 2024 5.26 AM IST

ഇലക്ഷൻ സ്പെഷ്യൽ: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ജലഗതാഗതവകുപ്പ് ബോട്ടിൽ സൗജന്യയാത്ര

Increase Font Size Decrease Font Size Print Page
election

കൊച്ചി: പോളിംഗ് ദിനത്തിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗജന്യയാത്രയുമായി സംസ്ഥാന ജലഗതാഗതവകുപ്പ്. സംസ്ഥാനത്തെ എല്ലാ ബോട്ട്സ്റ്റേഷനുകളിൽ നിന്നും സൗജന്യയാത്ര ഉണ്ടാവും. 85 വയസ് കഴിഞ്ഞവർക്കാണ് ഈ സൗകര്യം. ഭിന്നശേഷിക്കാരും പൗരന്മാരും അവരുടെ മതിയായ രേഖകൾ നൽകിയാൽ ബൂത്തിലേക്കും തിരിച്ചമുള്ള യാത്ര സൗജന്യമാണ്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.

എറണാകുളത്ത് ഇന്ന് പതിവുപോലെ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് അവധിദിനമായതിനാൽ യാത്രക്കാരുടെ എണ്ണം കുറവായിരിക്കും. എങ്കിലും ആവശ്യാനുസരണം എല്ലാ സർവീസുകളുമുണ്ടാകും. ഫോർട്ട്കൊച്ചി, വൈപ്പിൻ, മുളവുകാട് എന്നിവിടങ്ങളിലേക്കാണ് ബോട്ട് സർവീസുകൾ നടത്തുന്നത്. 15 മിനിറ്റ് ഇടവിട്ടാണ് ഓരോ സ‌ർവീസും. ഇതിനിടയിൽ ആവശ്യത്തിന് ഉപയോഗിക്കാൻ ഒരു അഡീഷണൽ ബോട്ടും ഉണ്ടാകും. ആകെ 9 ബോട്ടുകളാണ് എറണാകുളത്തുള്ളത്.

സർവീസുമായി കെ.എസ്.ആർ.ടി.സി

തിരഞ്ഞെടുപ്പിൽ യാത്രക്കാരുടെ ഡിമാൻഡ് അനുസരിച്ച് ഓരോ റൂട്ടിലേക്കും സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ എണ്ണം കുറവാകാൻ സാദ്ധ്യതയുള്ളതിനാൽ പതിവുപോലെ സ‌ർവീസ് ഉണ്ടാവില്ല. ദീർഘദൂര ബസുകൾ ആവശ്യാനുസരണം ഉണ്ടാകും. 60 ഷെഡ്യൂളുകളാണ് പ്രതിദിനം കെ.എസ്.ആർ.ടി.സി എറണാകുളത്തുനിന്ന് നടത്തുന്നത്. ഇന്ന് ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് യാത്രക്കാർ ഉണ്ടാവുകയെന്ന് നോക്കി ട്രിപ്പുകൾ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.