SignIn
Kerala Kaumudi Online
Sunday, 01 September 2024 5.18 AM IST

'മമ്മൂട്ടിയുടെ ആ കഥാപാത്രം ചെയ്യാൻ ഒരിക്കലും ഒരു ഹിന്ദി നടനും തയ്യാറാകില്ല; കേരളത്തിലുളളത് പുരോഗമനപരമായ പ്രേക്ഷകർ'

Increase Font Size Decrease Font Size Print Page
vidhya-balan

ബോളിവുഡിലെ പ്രമുഖ നായികമാരിലൊരാളാണ് വിദ്യാ ബാലൻ. ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് നിരവധി ചിത്രങ്ങൾ വൻഹിറ്റുകളാക്കിയ നടി സോഷ്യൽമീഡിയയിൽ ഇപ്പോൾ സജീവമാണ്. മലയാളി കുടുംബത്തിൽ ജനിച്ചവളർന്ന വിദ്യാ ബാലൻ അടുത്തിടെ തുറന്നുപറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി താൻ മലയാളം സിനിമകൾ കാണാറുണ്ടെന്നാണ് താരം പറഞ്ഞത്. ഞാൻ കൂടുതലും മോഹൻലാലിന്റെ ചിത്രങ്ങളാണ് കാണാറുളളത്. കാരണം അദ്ദേഹത്തിന്റെ തമാശകളാണെന്നും വിദ്യാ ബാലൻ വ്യക്തമാക്കി. ജിയോ ബേബി സംവിധാനം ചെയ്ത് 'കാതൽ' എന്ന ചിത്രത്തെക്കുറിച്ചാണ് താരം അഭിമുഖത്തിൽ കൂടുതൽ സംസാരിച്ചത്. മമ്മൂട്ടി നായകനായി വേഷമിട്ട ചിത്രം മികച്ച ഒന്നാണെന്നും വിദ്യാ ബാലൻ പറഞ്ഞു.

'എന്റെ മമ്മൂട്ടി ചെയ്‍ത സിനിമകളും ഇഷ്‍ടമാണ്. അടുത്തിടെ ഞാൻ കാതൽ കണ്ടു. അദ്ദേഹം മനോഹരമായി അഭിനയിച്ചിരിക്കുന്നു. ഇക്കാര്യം മമ്മൂട്ടിയോട് സൂചിപ്പിക്കാൻ ദുൽഖറിന് ഞാൻ മെസേജ് അയക്കുകയും ചെയ്‍തു.മമ്മൂട്ടി ആ വേഷം ചെയ്‍തുവെന്നതല്ല, സിനിമ നിർമിക്കാനും തയ്യാറായി. വലിയൊരു നടൻ സ്വവർഗ ലൈംഗികതയുള്ള കഥാപാത്രം ചെയ്യാൻ തയ്യാറായി. ആ കമ്മ്യൂണിറ്റിയെ പിന്തുണയ്‍ക്കുകയാണ് ചെയ്‍തത്. മറ്റുള്ളവരെ ബോധവൽകരിക്കാൻ അത് സഹായകരമായിയെന്നും പറയുന്നു.

ഇതുപോലൊരു സിനിമ ചെയ്യാൻ ഒരിക്കലും ഒരു ഹിന്ദി നടൻ തയ്യാറാകില്ല. കേരളത്തിൽ പുരോഗമനപരമായ പ്രേക്ഷകരാണ് ഉള്ളത്. അതാണ് പ്രധാന വ്യത്യാസം. കേരളത്തിൽ ഒരു നടൻ ഒരിക്കലും തന്റെ ഇമേജിനെ ഓർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. നടൻ എന്ന നിലയിൽ സുരക്ഷിതത്വമുണ്ട്. കേരളത്തിലെ പ്രേക്ഷകർ വിശാലമായ മനസുള്ളവരാണ്. നടീ നടൻമാരോട് അവർക്ക് ആദരവുണ്ട്'- വിദ്യാ ബാലൻ പറഞ്ഞു.

2023 നവംബർ 23നാണ് കാതൽ തീയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ നായികയായി ആദ്യമായാണ് ജ്യോതിക ചിത്രത്തിലെത്തിയത്. 12 വർഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു കാതൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAMMOOTTY, VIDHYABALAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.