SignIn
Kerala Kaumudi Online
Friday, 27 September 2024 9.08 PM IST

ആശാൻ കളംവിട്ടു

Increase Font Size Decrease Font Size Print Page
v

ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: ആരാധകർ സ്നേഹത്തോടെ ആശാൻ എന്നുവിളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു. തുടർച്ചയായി മൂന്ന് സീസണുകളിൽ ടീമിനെ പ്ലേഓഫിലെത്തിച്ച കോച്ചിന്റെ അപ്രതീക്ഷിത യാത്ര പറയൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു. പരസ്പര ധാരണയോടെയുള്ള പിരിയലാണെന്ന് ടീം മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും ടീമിനെ കിരീടനേട്ടത്തിൽ എത്തിക്കാനാവാത്തത് വുകോമനോവിച്ചിന്റെ പുറത്താക്കലിന് വഴിയൊരുക്കിയെന്നാണ് സൂചന. തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വുകോമനോവിച്ചുമായി പിരിയുന്ന കാര്യം വെളിപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ പത്താം പരിശീലകനായിരുന്നു സെർബിയൻ സ്വദേശിയായ വുകോമനോവിച്ച്.

2021 ജൂണിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരശീലകനായി ചുമതലയേൽക്കുന്നത്. ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിച്ച ഇവാനുമായി 2022ൽ ക്ലബ് കരാർ പുതുക്കിയിരുന്നു. ടീമിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പരിശീലകനുമായുള്ള കരാർ പുതുക്കൽ. 2013ൽ ബൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലിഗയുടെ സഹപരിശീലകനായാണ് വുകോമനോവിച്ച് കോച്ചിംഗ് കരിയർ തുടങ്ങിയത്.

കഴിഞ്ഞ സീസണിൽ റഫറിയുടെ വിവാദ തീരുമാനത്തെ തുടർന്ന് ബംഗളൂരു എഫ്‌.സിക്കെതിരായ പ്ലേ ഓഫ് ബഹിഷ്‌കരിച്ചത് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ ടീമിനും വുകോമനോവിച്ചിനും പിഴ ചുമത്തിയിരുന്നു. വുകോമിനോവിച്ചിന് വിലക്കുമുണ്ടായിരുന്നു.

പ്രിയപ്പെട്ട ആശാൻ

2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സിനെ തുടർച്ചയായി മൂന്ന് തവണ പ്ലേഓഫിൽ എത്തിച്ചു.
ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ ഇവന്റെ ശിക്ഷണത്തിൽ സ്വന്തമാക്കി.

68 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാനുണ്ടായിരുന്നു.

ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിൽ ഒന്നാണിത്. ആദ്യ ദിവസം മുതൽ എനിക്ക് ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ഈ വേർപിരിയലിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇതാണ് ശരിയായ തീരുമാനമെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലബിനായി അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങൾക്കും ഒപ്പം ക്ലബ്ബിന്റെ ഭാവിക്കായി അദ്ദേഹം സ്ഥാപിച്ച അടിത്തറയ്ക്കും ഞാനെന്നും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. അദ്ദേഹം എന്നും ബ്ലാസ്റ്റേഴ്സ് കുടുംബത്തിലെ അവിഭാജ്യ അംഗമായിരിക്കും. എല്ലാവിധ ആശംസകളും.

നിഖിൽ ബി നിമ്മഗദ്ദ

കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, VUKO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.