ചെറുവത്തൂർ: സൈനിക- അർദ്ധസൈനിക രംഗത്ത് സേവനം ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും പ്രധാന സംഘടനയായ കാസർകോട് സോൾജ്യേഴ്സ് ഒഫ് കെഎൽ-14 വെൽഫെയർ സൊസൈറ്റിയുടെ കുടുംബ സംഗമം ചെറുവത്തൂർ പൂമാല ഭഗവതി ഓഡിറ്റോറിയത്തിൽ സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ഇ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവും ദേശീയ കബഡി പരിശീലകനുമായ ഇ.ഭാസ്കരനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ജയൻ പൊന്നൻ, ട്രഷറർ ടി.വി.വൽസരാജ് എന്നിവർ പ്രസംഗിച്ചു. പഠനമേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ നാടൻ കലാമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |