SignIn
Kerala Kaumudi Online
Friday, 27 September 2024 3.38 PM IST

അഞ്ചു ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ, തരംമാറ്റം വേഗത്തിലാവും , ലക്ഷങ്ങൾക്ക് ആശ്വാസം

Increase Font Size Decrease Font Size Print Page

governor

തിരുവനന്തപുരം : ഭൂമി തരംമാറ്റ അധികാരം 27 ആർ.ഡി.ഒമാർക്കു പുറമേ 78 താലൂക്കുകളിലെയും ഓരോ ഡെപ്യൂട്ടി കളക്ടർക്കു കൂടി നൽകുന്ന നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ഉൾപ്പെടെ അഞ്ചു ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. കെട്ടിക്കിടക്കുന്ന മൂന്നരലക്ഷത്തോളം തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നത് ഇതോടെ വേഗത്തിലാവും.

ഭൂപതിവ് നിയമ ഭേദഗതി, സഹകരണസംഘം നിയമ ഭേദഗതി, അബ്കാരി നിയമഭേദഗതി, ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി എന്നിവയാണ് മറ്റ് ബില്ലുകൾ. ഇതോടെ ഗവർണർക്ക് വിട്ട എല്ലാ ബില്ലുകൾക്കും അംഗീകാരമായി.

വസ്തുതരംമാറ്റ അപേക്ഷ ഓൺലൈനാക്കിയതോടെ ആർ.ഡി ഓഫീസുകളിൽ ദിവസം 500 അപേക്ഷകൾ വരെ എത്തി. ഇവ വേഗത്തിൽ തീർപ്പാക്കാൻ ഡെപ്യൂട്ടികളക്ടർമാർക്ക് കൂടി അധികാരം നൽകുന്ന ബില്ല് സെപ്തംബറിലാണ് നിയമസഭ പാസാക്കിയത്. മാസങ്ങൾ പിടിച്ചുവച്ച ശേഷമാണ് ഒപ്പിട്ടത്.

പതിച്ചുകൊടുത്ത ഭൂമി കൃഷിക്കും താമസത്തിനുമല്ലാതെ മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് ഭൂപതിവു നിയമഭേദഗതി. മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ച ഭൂമിയും ഇനി ക്രമപ്പെടുത്താം. ഇടുക്കിയിലാണ് ഇത് ഏറെ പ്രയോജനമാവുക. കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യാനാണ് ബിൽ എന്ന പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്.

സിനിമകളിലും പരസ്യങ്ങളിലും മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നല്കിയില്ലെങ്കിൽ ആറു മാസം വരെ തടവാണ് നിലവിലെ വ്യവസ്ഥ. തടവ് ഒഴിവാക്കി 50,000 രൂപവരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നതാണ് അബ്കാരി ഭേദഗതി ബിൽ. അനധികൃതമായി കള്ളു ചെത്തിയാൽ 10,000 രൂപയാണ് പിഴ.

ക്ഷീരകർഷകരുടെ അംശദായം ക്ഷേമനിധി ബോർഡിൽ അടയ്ക്കാത്ത സംഘം സെക്രട്ടറിമാർക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥയാണ് ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി ബില്ലിൽ. വർഷം 500 ലിറ്റർ പാൽ കൊടുക്കുന്ന കർഷകർക്കു മാത്രം ക്ഷേമനിധി അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരിക്കലെങ്കിലും പാൽ നൽകുന്നവർക്ക് അംഗത്വത്തിന് അപേക്ഷിക്കാം. ഭരണസമിതിയിൽ 12 അംഗങ്ങൾ എന്നത് 16 ആക്കി.

സഹ. സംഘം ഭരണസമിതിയിൽ

മൂന്നു തവണയിൽ അധികം പറ്റില്ല

വായ്‌പാ സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി മൂന്നു തവണയിൽ അധികം ഭരണസമിതിയിൽ തുടരാൻ പാടില്ല എന്ന വ്യവസ്ഥ ഉൾപ്പെടുന്നതാണ് സഹകരണ നിയമ ഭേദഗതി ബിൽ. വായ്‌പാസംഘങ്ങളിൽ ഭരണസമിതി അംഗങ്ങൾക്ക് മൂന്ന് ടേം, യുവസംഘങ്ങളുടെ രൂപീകരണം, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘ രൂപീകരണം, അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ്, പൊതുസോഫ്റ്റ് വെയർ, കമ്പ്യൂട്ടർ അക്കൗണ്ടിംഗും ഓഡിറ്റും, ടീം ഓഡിറ്റ് തുടങ്ങിയവയ്‌ക്കുള്ള വ്യവസ്ഥകളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOVERNOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.